ഉദിയന്‍കുളങ്ങര: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച സിപിഐ നേതാവ് ഒളിവിൽ. സിപിഐയുടെ ഉദിയന്‍കുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറി ഷൈനു (35) വിനെതിരെ പാറശാല പോലീസ് കേസെടുത്തതോടെയാണ് ഒളിവിൽ പോയത്. കൊല്ലയില്‍ പഞ്ചായത്തില്‍ വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്നുണ്ട്.
ഒൻപത് മുതൽ പന്ത്രണ്ട് വയസു വരെയുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ഇതിൽ ഒരു പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നേതാവിന്‍െറ വീട്ടില്‍ കളിക്കാനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണിയാള്‍.
ഷൈനുവിന്റെ വീട്ടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയപ്പോഴും ഒരു പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നു. സിപിഎം പാർട്ടി അംഗമായിരുന്ന അംഗമായിരുന്ന ഷൈനു ഒരു വർഷം മുമ്പാണ് സിപിഐയിൽ ചേർന്നത്. പ്രതിക്ക് പാര്‍ട്ടിയുമായോ അനുബന്ധ സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്ന് സി.പി.ഐ കൊല്ലയില്‍ ലോക്കല്‍ കമ്മിറ്റിസെക്രട്ടറി , പാറശാല മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: