ലണ്ടന്‍:ഇന്ത്യയെ താറടിക്കുന്ന പ്രഭാഷണവുമായി രാഹുല്‍ കേംബ്രിഡ്ഡില്‍ അരങ്ങ് തകര്‍ക്കുകയാണ്. തിങ്കാളാഴ്ച നടത്തിയ പ്രഭാഷണത്തില്‍ ഇന്ത്യയിലെ പ്രശ്നങ്ങളില്‍ യുഎസ് ഉള്‍പ്പെടെ ഇടപെടണമെന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചത്. ജമ്മു കശ്മീര്‍ പ്രശ്നവും ബിബിസി റെയ്ഡും പറഞ്ഞ് മോദി സര്‍ക്കാരിനെതിരെ പരമാവധി വിദേശ രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ ഈ നീക്കം.
ഇതിനിടെ രാഹുലിനൊപ്പം ലണ്ടനിലെ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ പാകിസ്ഥാന്‍കാരനായ കമാല്‍ മുനിര്‍ പങ്കെടുത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഇരമ്പുന്നുണ്ട്. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.
ഇന്ത്യയ്ക്കും ഇന്ത്യയിലെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയും കരിതേച്ചുകാണിക്കുന്ന പ്രസംഗം നടത്തുമ്പോള്‍ പാകിസ്ഥാനിയായ കമാല്‍ മുനിര്‍ തൊട്ടുപിന്നിലുണ്ടായിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊ വൈസ് ചാന്‍സലറാണ് കമാല്‍ മുനിര്‍.
“ഇന്ത്യയില്‍ വിദേശ ഇടപെടല്‍ വേണമെന്ന് പറയുക മാത്രമല്ല രാഹുല്‍ ഗാന്ധി ചെയ്തത്. വിദേശമണ്ണില്‍ ഇന്ത്യയുടെ പരമാധികാരത്തെ ആക്രമിക്കുകയും ചെയ്തു. ഇന്ത്യയെയും ഇന്ത്യയുടെ സ്ഥാപനങ്ങളെയും കരിതേച്ചുപ്രസംഗിക്കുമ്പോള് ആ സ്റ്റേജ് അദ്ദേഹം ഒരു പാകിസ്ഥാനിയ്ക്കൊപ്പം പങ്കുവെയ്ക്കുകയും ചെയ്തു എന്നുള്ളതാണ്. “
ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവ് അന്യരാജ്യത്ത് പോയിരുന്ന് ഭാരതത്തിനും അവിടുത്തെ ഭരണസംവിധാനങ്ങള്‍ക്കും എതിരെ വിമര്‍ശനമുന്നയിക്കുന്നത് അപഹാസ്യമാണെന്ന് പലരും വിമര്‍ശിക്കുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ രാഹുല്‍ ഇന്ത്യാ വിമര്‍ശനവുമായി മുന്നോട്ട് പോവുകയാണ്.
വിദേശികള്‍ പോലും ഇന്ത്യയെക്കുറിച്ച് പറയാന്‍ മടിക്കുന്ന നുണകളാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് സംപിത് പത്ര പറഞ്ഞു. ഇന്ത്യയിലെ ജുഡീഷ്യറി ശരിയല്ലെന്നും ജനാധിപത്യമില്ലെന്നും ഉള്‍പ്പെടെ ഇന്ത്യയെക്കുറിച്ച് വെറുപ്പുളവാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: