Categories: Sports

പ്രൈം വോളി ലീഗുമായി ദീര്‍ഘകാല പങ്കാളിത്തത്തിന് എഫ്ഐവിബി

ഇന്ത്യയിലെ പ്രതിഭകളുടെ പ്രകടനം അതിശയകരമാണ്. വരുംവര്‍ഷങ്ങളില്‍ ലീഗ് കൂടുതല്‍ വളരുമെന്ന് ഉറപ്പ്. പ്രൈം വോളിബോള്‍ ലീഗിനെ ലോകമാകെ വീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ രണ്ടാം സീസണ്‍ ലോകമാകെ തത്സമയം സംപ്രേക്ഷണം ചെയ്തതോടെ ഇന്ത്യന്‍ വോളിബോള്‍ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ആദ്യമായി ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് കിട്ടിയതെന്ന് വോളിബോള്‍ വേള്‍ഡ് സിഇഒ ഫിന്‍ ടെയ്ലര്‍ പറഞ്ഞു.

Published by

കൊച്ചി: പ്രൈം വോളിബോള്‍ ലീഗുമായി ദീര്‍ഘകാല പങ്കാളിത്തം നിലനിര്‍ത്തുമെന്ന് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി വോളിബാള്‍ (എഫ്ഐവിബി) ജനറല്‍ ഡയറക്ടര്‍ ഫാബിയോ അസെവേദോ. ലീഗിലെ ആവേശകരമായ പുതിയ ഘടന ലോകമാകെ കാണുകയാണെന്നും, തുടര്‍ച്ചയായി രണ്ട് വര്‍ഷം ഇന്ത്യ വോളിബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രതിഭകളുടെ പ്രകടനം അതിശയകരമാണ്. വരുംവര്‍ഷങ്ങളില്‍ ലീഗ് കൂടുതല്‍ വളരുമെന്ന് ഉറപ്പ്. പ്രൈം വോളിബോള്‍ ലീഗിനെ ലോകമാകെ വീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ രണ്ടാം സീസണ്‍ ലോകമാകെ തത്സമയം സംപ്രേക്ഷണം ചെയ്തതോടെ ഇന്ത്യന്‍ വോളിബോള്‍ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ആദ്യമായി ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് കിട്ടിയതെന്ന് വോളിബോള്‍ വേള്‍ഡ് സിഇഒ ഫിന്‍ ടെയ്ലര്‍ പറഞ്ഞു.

പ്രൈം വോളിബോള്‍ ലീഗിനോടും കളിക്കാരോടുമുള്ള ആഗോള വോളിബോള്‍ സംഘടനയുടെ പ്രതികരണം സന്തോഷമുണ്ടാക്കുന്നുവെന്ന്  ലീഗിന്റെ കോ പ്രൊമോട്ടറുമായ തുഹിന്‍ മിശ്ര പറഞ്ഞു. ബ്രസീല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര ടീമുകളുമായി ഇന്ത്യന്‍ കളിക്കാര്‍ മത്സരിക്കുന്നത് ആവേശകരമായ അനുഭവമായിരിക്കുമെന്ന് ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Volley Ball