തിരുവനന്തപുരം: വാര്‍ത്തയുടെ പേരില്‍ മാധ്യമ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തുന്നത് അസാധാരണ സംഭവം. വാര്‍ത്തയില്‍ പ്രശ്‌നങ്ങല്‍ ഉണ്ടെങ്കില്‍ ഭരണഘടനാ പരമായി ഇടപെടാന്‍ മറ്റ് സംവിധാനങ്ങളാണ് ഉള്ളത്. പത്രങ്ങളിലെ വാര്‍ത്തകള്‍ സംബന്ധിച്ചാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ആണ് പരാതി അന്വേഷിച്ച് നടപടി എടുക്കേണ്ടത്. നിയമപരമായ ന്യായവിധിയുള്ള സംഘടനയായ പ്രസ് കൗണ്‍സില്‍ വാര്‍ത്തകളുടേയും വാര്‍ത്താ സ്ഥാപനങ്ങളുടേയും സ്വയം നിയന്ത്രിത കാവല്‍ക്കാരാണ് ഇത്. വിരമിച്ച സുപ്രീം കോടതി ജഡ്ജിയാണ് ചെയര്‍മാന്‍. കൂടാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും മറ്റ് മീഡിയ ഔട്ട്‌ലെറ്റുകളും നാമനിര്‍ദ്ദേശം ചെയ്യുന്ന 20 അംഗങ്ങള്‍ 28 അംഗങ്ങളും. 5 പേര്‍ പാര്‍ലമെന്റ് അംഗങ്ങളും മൂന്ന് പേര്‍ സാഹിത്യ അക്കാദമി, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ നോമിനികളായി സാംസ്‌കാരിക സാഹിത്യ, നിയമ മേഖലകളെ പ്രതിനിധീകരിക്കുന്നവരുമാകും.
ചാനലുകളുടെ കാര്യത്തില്‍ ആണെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍സ് അതോറിറ്റിയാണ് അധികാരസ്ഥാപനം. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ച സ്വതന്ത്ര സ്ഥാപനമാണ്. പ്രക്ഷേപണത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിച്ച് തീര്‍പ്പുകല്‍പ്പിക്കുക എന്നതാണ് ഇതിന്റെ ചുമതല. പ്രമുഖ നിയമജ്ഞന്‍ ചെയര്‍മാമനായ സമിതിയില്‍. നാല് മാധ്യമ പ്രതിനിധികളും 5 നിഷ്പക്ഷരായ അംഗങ്ങളും ഉണ്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ കെ സിക്രി ആണ് അധ്യക്ഷന്‍.
ഭരണകൂടവും പോലീസും മാധ്യമ സ്ഥാപനങ്ങളില്‍ കയറി നിരങ്ങാതിരിക്കാന്‍ ഭരണഘടന അനുസൃതമായി നിയമിച്ച സ്ഥാപനമാണ് ഇതൊക്കെ. അടുത്തയിടെ 5 ചാനലുകള്‍ക്കാണ് അതോററ്റി പിഴയിട്ടത്.
സീ ന്യൂസിന് വര്‍ഗീയ ഉള്ളടക്കത്തിനു ഒരു ലക്ഷംരൂപയാണ് പിഴ ഇട്ടത്. വാര്‍ത്ത തെറ്റാണ് എന്ന് ബോധ്‌പ്പെട്ടാല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് 24 മണിക്കൂര്‍ ചാനലില്‍ സ്‌ക്രോള്‍ ചെയ്യണം. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ഇങ്ങനെ സംവിധാനങ്ങള്‍. അത് അവഗണിച്ച് പോലീസ് ഓഫീസുകളില്‍ നിരങ്ങുന്നത് അനുവദിക്കാനാവില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: