Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍ വന്നാല്‍ ഷൊര്‍ണ്ണൂരില്‍ അപ്പമുണ്ടാക്കി കൊച്ചിയില്‍ വിറ്റാല്‍ ലാഭമുണ്ടാക്കാനാവില്ലെന്ന് എം.വി. ഗോവിന്ദനെ ട്രോളി ശ്രീജിത് പണിയ്‌ക്കര്‍

കെ റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ പോയി വിറ്റ് ലാഭമുണ്ടാക്കി ഉച്ചയ്‌ക്കു മുമ്പ് തിരിച്ചെത്താമെന്ന സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 03:44 pm IST
in Kerala

തിരുവനന്തപുരം: കെ റെയില്‍ വന്നാല്‍ കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ പോയി വിറ്റ് ലാഭമുണ്ടാക്കി  ഉച്ചയ്‌ക്കു മുമ്പ് തിരിച്ചെത്താമെന്ന സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍. “ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ???? ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല.” -എം.വി.  ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിയ്‌ക്കര്‍ പറയുന്നു. ഫേസ്ബുക്കിലെ കുറിപ്പിലാണ് ശ്രീജിത്ത് പണിയ്‌ക്കരുടെ പ്രതികരണം.  

കെ-റെയിൽ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയില്‍  കുടുംബശ്രീ പ്രവർത്തകരുടെ അപ്പ വിൽപനയ്‌ക്കു വരെ കെ റെയിൽ ഉപകാരപ്പെടുമെന്നാണ് പാലക്കാട് തൃത്താലയിൽ എംവി ഗോവിന്ദൻ പറഞ്ഞത്. സിപിഎം ജനകീയ പ്രതിരോധ യാത്രയ്‌ക്ക് തൃത്താലയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.

“കെ-റെയിൽ വന്നാൽ അമ്പത് കൊല്ലത്തേക്ക് അപ്പുറത്തെ വളർച്ചയാണ് കേരളത്തിന് ഉണ്ടാകുക. 20 മിനുട്ട് ഇടവിട്ട് 39 വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടും. പാലക്കാട് കൂറ്റനാട് നിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരിച്ചെത്താം. കൂറ്റനാടു നിന്ന് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി ഷൊർണൂരിൽ നിന്ന് കയറാം. വീട്ടിൽ നിന്ന് എട്ട് മണിക്ക് പുറപ്പെട്ടാൽ എട്ടരയ്‌ക്ക് ഷോർണൂരിൽ എത്തും. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വരും. റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലേക്ക് പത്തോ ഇരുപത്തിയഞ്ചോ മിനുട്ട്, കൂടിവന്നാൽ അരമണിക്കൂർ. ചൂടപ്പമല്ലേ , അരമണിക്കൂർ കൊണ്ട് അപ്പം വിറ്റ് പൈസയും വാങ്ങി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ-റെയിൽ വന്നാലുള്ള സൗകര്യം.”- ഇതായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസംഗം.  

ഇതിന് പ്രതികരണമായി ശ്രീജിത്ത് പണിക്കര്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം:

  

“സഖാവ് എം വി ഗോവിന്ദന്റെ അപ്പക്കണക്കാണ് സഖാക്കളുടെ പുതിയ കെ-റെയിൽ ന്യായീകരണ ക്യാപ്സൂൾ. ഗോവിന്ദൻ സഖാവ് പറയുന്നത് പ്രകാരം രണ്ടുകെട്ട്‌ ചൂടപ്പവുമായി കൂറ്റനാട് നിന്നും ഷൊർണൂർ വന്ന് കെ-റെയിൽ വഴി എറണാകുളത്ത് അരമണിക്കൂർ കൊണ്ട് എത്തി കച്ചവടം നടത്തി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് വീട്ടിലെത്തുന്ന കിനാശ്ശേരിയാണ് നമുക്ക് വേണ്ടത്.  

ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ???? ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല. ????  

അപ്പോൾ പിന്നെ അപ്പവും ചുമന്ന് പത്തുനാല്പത് കിലോമീറ്റർ താണ്ടി തിരൂരിലോ തൃശൂരിലോ എത്തണം. അവിടെനിന്ന് കെ-റെയിൽ കയറി എറണാകുളത്ത് ചെല്ലണം. കൂറ്റനാട് നിന്ന് തൃശൂരിലേക്കും തിരൂരിലേക്കും ഏതാണ്ട് ഒന്നര മണിക്കൂർ ബസ് യാത്ര. പിന്നീട് കെ-റെയിലിൽ തിരൂരിൽ നിന്ന് 122 കിലോമീറ്റർ. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര. തൃശൂരിൽ നിന്നാണെങ്കിൽ 64 കിലോമീറ്റർ. ഏതാണ്ട് അരമണിക്കൂർ യാത്ര. എന്നിട്ട് കച്ചവട സ്ഥലത്ത് ചെല്ലുമ്പോഴേക്കും ചുരുങ്ങിയത് രണ്ടര മുതൽ മൂന്ന് മണിക്കൂറെങ്കിലും എടുക്കും. അപ്പോഴേക്കും തണുത്താറിയ അപ്പം ആരു വാങ്ങും സഖാവേ?

തിരികെ വീട്ടിലെത്താൻ അത്രതന്നെ സമയം.  

ഇനി ചെലവോ? കെ-റെയിലിൽ നിലവിൽ പറയുന്ന കണക്ക് പ്രകാരം തൃശൂർ വഴി പോയിവരാൻ ഏതാണ്ട് 352 രൂപ. തിരൂരിൽ നിന്നാണെങ്കിൽ ഏതാണ്ട് 671 രൂപ. കെഎസ്ആർടിസി ബസ്സ് കൂലി വേറെ. പിന്നെ ഗോവിന്ദൻ മാഷ് പറയുന്ന ചായയോ വെള്ളമോ ഒക്കെ വാങ്ങാനുള്ള ചെലവ് വേറെ. കൂറ്റനാട് നിന്നും ഒരു ഓട്ടോ വല്ലതും പിടിച്ച് വീട്ടിലെത്തണമെങ്കിൽ അത് വേറെ. ഇത് യാത്രാച്ചെലവ് മാത്രമാണ്. അപ്പം ഉണ്ടാക്കുന്നതിന്റെ ചെലവ് വേറെ.

ഇനി ഗോവിന്ദൻ സഖാവ് പറയ്. ഒരു അപ്പത്തിന് എത്രരൂപ വിലയിട്ടാൽ ഈ ബിസിനിസ്സ് മുതലാകും? സ്വന്തം നാട്ടിൽ കച്ചവടം ചെയ്യുന്നതാണോ ലാഭം, അതോ “ഇല്ലാത്ത” സ്റ്റോപ്പിൽ നിന്നും യാത്ര ചെയ്യാൻ പറ്റുന്ന കെ-റെയിൽ ആണോ ലാഭം?”. 

Tags: M.V GovindanMV Govindan MasterK railSreejithTrollSreejithPanicker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം

Kerala

തന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ മാപ്പുപറയണം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നാളെ അയ്യപ്പജ്യോതി തെളിയിക്കും: ബിജെപി

Kerala

നേരത്തെ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞു; പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ട്, സത്യം തുറന്ന് പറഞ്ഞ് മൊയ്തീൻ

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

Kerala

കെ റെയിലിന് ബദല്‍: മെട്രാമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.