Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പള്ളം ചന്ദ്രന് ഇന്ന് കളിയരങ്ങിന്റെ ആദരം; പ്രകാശം പരത്തുന്ന സംഘാടകന്‍

ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും വാടാത്ത അരങ്ങനുഭവമാണ് കലാമണ്ഡലം ഗോപി ആശാന്റെ പ്രത്യേകത. എണ്‍പതു വര്‍ഷത്തോട് അടുത്ത കഥകളി ആസ്വാദനം ചന്ദ്രന്‍ ചേട്ടന്റെയും. കാലഭേദങ്ങളില്ലാതെ കഥകളി രംഗത്ത് ചിരിതൂകി നില്‍ക്കുന്ന ഈ പൂമരങ്ങള്‍, ഇന്ന് കോട്ടയം കളിയരങ്ങിന്റെ വേദിയില്‍ ഒരുമിക്കും.

കെ.എന്‍.ആര്‍. നമ്പൂതിരി by കെ.എന്‍.ആര്‍. നമ്പൂതിരി
Mar 5, 2023, 10:40 am IST
in Article

‘സന്തോഷംകൊണ്ട് എന്റെ മനസ്സ് അഷ്ടകലാശം ചവിട്ടുന്നു.’

നീണ്ട ഇടവേളയ്‌ക്കു ശേഷം, പള്ളംചന്ദ്രന്‍ എന്ന ചന്ദ്രന്‍ ചേട്ടനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടിയാണിത്. ഏറെക്കാലത്തെ അടുത്ത ബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍. കഥകളി ആ മനസ്സില്‍ എത്രമാത്രം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ആ ‘അഷ്ടകലാശം’ വ്യക്തമാക്കുന്നുണ്ട്. സന്തോഷാധിക്യം വരുമ്പോഴാണല്ലോ കഥകളിയില്‍ അഷ്ടകലാശം ചവിട്ടുന്നത്.

ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും വാടാത്ത അരങ്ങനുഭവമാണ് കലാമണ്ഡലം ഗോപി ആശാന്റെ പ്രത്യേകത. എണ്‍പതു വര്‍ഷത്തോട് അടുത്ത കഥകളി ആസ്വാദനം ചന്ദ്രന്‍ ചേട്ടന്റെയും. കാലഭേദങ്ങളില്ലാതെ കഥകളി രംഗത്ത് ചിരിതൂകി നില്‍ക്കുന്ന ഈ പൂമരങ്ങള്‍, ഇന്ന് കോട്ടയം കളിയരങ്ങിന്റെ  വേദിയില്‍ ഒരുമിക്കും. അരനൂറ്റാണ്ടുകാലം ക്ലബ്ബിനെ നയിച്ച സ്ഥാപകസെക്രട്ടറി കൂടിയായ ചന്ദ്രന്‍ ചേട്ടനെ കളിയരങ്ങ് ആദരിക്കുമ്പോള്‍, ചടങ്ങിലെ മുഖ്യ പ്രഭാഷകനാണ് ഗോപിയാശാന്‍.  

ആസ്വാദകനും കലാകാരനുമായി, പതിറ്റാണ്ടുകളോളം ആട്ടവിളക്കിന്റെ അപ്പുറവും ഇപ്പുറവുമായി നേര്‍ക്കുനേര്‍ കണ്ടവര്‍ ഇന്ന് ഒരുമിച്ച് ഒരേ വേദിയില്‍ വരുന്നത് അരങ്ങിന്റെ സൗഭാഗ്യം. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെ, ഏഴാം വയസ്സില്‍, കോട്ടയത്തെ പള്ളം  ഗുരുമന്ദിരത്തിന്റെ തിരുമുറ്റത്താണ് ടി. എസ്. ചന്ദ്രശേഖരന്‍ പിള്ള എന്ന ഇന്നത്തെ പള്ളം ചന്ദ്രന്‍ ആദ്യമായി കളിവിളക്കിന് മുന്നിലിരുന്നത്. അരങ്ങത്ത്, മൂത്തച്ഛന്‍ പള്ളം മാധവന്‍ പിള്ള എന്ന കഥകളി ആശാന്‍ ആടി തിമാര്‍ക്കുന്നു. പയ്യനിലേയ്‌ക്ക്  കഥകളി ഭ്രമം വന്ന വഴിയെക്കുറിച്ച് ഇനി വിശദീകരണം വേണ്ടല്ലോ. പ്രായവും പഠനവും ഏറിയേറി പോകുന്നതിനൊപ്പം കളിക്കമ്പവും കൈകോര്‍ത്ത്  നടന്നു. പഠനം പിന്നിട്ട് കെഎസ്ഇബിയില്‍ ഓവര്‍സീയറും  ഫോര്‍മാനും എഞ്ചിനീയറുമൊക്കെയായപ്പോഴും അതു കൈവിട്ടില്ല. അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേയ്‌ക്കുള്ള യാത്ര, കഥകളി രംഗത്തെ പരിചിതമായ പേരിന്റെ ഉടമയാക്കി. പിന്നെ കളിക്കമ്പം മൂത്ത് സംഘാടകനായി. പിന്നാലെ കളിയരങ് എന്ന കോട്ടയം കഥകളി ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായി. ക്ലബ് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ആ സ്ഥാനത്ത് ചന്ദ്രന്‍ ചേട്ടനും അത്ര തന്നെ പൂര്‍ത്തിയാക്കി. അമ്പലങ്ങളിലും ക്ലബ്ബുകളിലുമായി സംഘടിപ്പിച്ച കളികള്‍ 800ല്‍ ഏറെ. കണ്ടു തീര്‍ത്ത അരങ്ങ് എത്രയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ കണക്കു   പിഴയ്‌ക്കും. കഥകളിയില്‍ തെക്കന്‍, വടക്കന്‍ എന്നു വ്യത്യസ്ത ചിട്ടകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടിലും ഒരുപോലെ ചന്ദ്രന്‍ ചേട്ടനുണ്ടായിരുന്നു.

കളികള്‍ സംഘടിപ്പിക്കുന്നതില്‍ മാത്രമല്ല അതില്‍ വൈവിധ്യവും പുതുമയും കൊണ്ടുവരുന്നതിലും താല്പരനായിരുന്നു ചേന്ദ്രന്‍ ചേട്ടന്‍. വാഴെങ്കട കുഞ്ചുനായരും കലാമണ്ഡലം കൃഷ്ണന്‍ നായരും വെള്ളിനെഴി നാണുനായരും ചെങ്ങന്നൂര്‍ രാമന്‍ പിള്ളയും മാങ്കുളം വിഷ്ണു നമ്പൂതിരിയും വെച്ചൂര്‍ രാമന്‍ നായരുമൊക്കെ അടങ്ങുന്ന അന്നത്തെ താരനിര  മുതല്‍ ഇന്നത്തെ യുവ തലമുറ വരെ ആ സംഘാടന മികവും സൗഹൃദവും നിരീക്ഷണ ബുദ്ധിയും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും.

സ്വയം ആസ്വദിച്ചാല്‍ പോരാ മറ്റുള്ളവര്‍ക്കും അതു സാധിക്കണം എന്ന ചിന്തയില്‍ നിന്നായിരിക്കണം ‘കഥയറിഞ്ഞു ആട്ടം കാണൂ’ എന്ന പുസ്തകത്തിന് അദ്ദേഹം രൂപം നല്‍കിയത്. കഥകളി ആസ്വാദകര്‍ക്കുള്ള കൈ പുസ്തകമാണത്. ഒരുവിധമുള്ള  ഏതു കഥയും ആസ്വദിക്കാന്‍ ഈ പുസ്തകം സഹായിക്കും.

കളിയരങ്ങിന് കിട്ടിയ അനുഗ്രഹമാണ് ഗോപിയാശാനെപ്പോലുള്ളവര്‍ എന്നു പറയാറുണ്ടല്ലോ. എങ്കില്‍, അരങ്ങിന് മുന്നിലെ ആസ്വാദക സമൂഹത്തിന് കിട്ടിയ അനുഗ്രഹമാണ് ആസ്വാദകനായ ഈ  സംഘാടകന്‍. അദ്ദേഹം അരങ്ങില്‍ പ്രകാശം പരത്തുന്നു.

‘അന്യം ഗുരു കടക്ഷാല്‍

ഒന്നു വേണമെന്നുണ്ടോ?’

(99463 56572)

Tags: tributePallam chandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

India

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ റിസ്വാന്‍ പ്രകടിപ്പിച്ചത് അസാധാരണമായ ധീരത

Kerala

ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; സ്വതവേ ശാന്തപ്രകൃതൻ, ആരെയും മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം

World

കാനിലെ വേദിയില്‍ ‘മോദി നെക്ലേസ് ‘ ധരിച്ചെത്തി രുചി ഗുജ്ജാര്‍, പ്രധാനമന്ത്രിയോടുള്ള ആദരമെന്ന് നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.