തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്ത്തകന് കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷഅനുഭവിക്കുന്ന കൊലയാളിക്ക് മുഴുന്സമയ ഗവേഷണാനുമതി നല്കി കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കെ. ധനീഷിനാണ് ഗവേഷക രജിസ്ട്രേഷന് നല്കാന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്.
പ്രവേശനം സംബന്ധിച്ച മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ കേരള രജിസ്ട്രാര്‍ക്ക് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്കി. ഗവേഷണ രജിസ്ട്രേഷന്റെ രേഖകള്‍ കോടതിയിലും സര്‍ക്കാരിലും ഹാജരാക്കിയാല്‍ ഗവേഷണകാലമായ അഞ്ച് വര്‍ഷവും പരോളില്‍ പുറത്ത് നില്ക്കാം. ഇതിനാണ് അനുമതി നല്‍കിയത്. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതോടെ യൂണിവേഴ്സിറ്റിയുടെ പ്രതിമാസ ഫെല്ലോഷിപ്പിനും ധനീഷ് അര്‍ഹനാവും. ഗവേഷണം കണ്ണൂരിന് പകരം കേരളയിലേക്ക് മാറ്റിയത് സിപിഎം നിര്‍ദ്ദേശിക്കുകയായിരുന്നു.
മുഴുവന്‍ സമയ ഗവേഷണത്തിന് ഡിപ്പാര്‍ട്ട്മെന്റിലെത്തി മുഴുവന്‍ സമയവും ഗൈഡിന് കീഴില്‍ ഗവേഷണം നടത്തണം. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് പൂര്‍ണ്ണസമയ ഗവേഷകനാവില്ലെന്ന് സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് കൈകൊണ്ടിരുന്നു. എന്നാല്‍ അത് മറികടന്ന് സിന് ഡിക്കേറ്റ് ഗവേഷണ പ്രവേശനത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതേ രീതിയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേ കോവിഡ് കാലത്ത് കോടതി ഉത്തരവിലൂടെ പരോളില്‍ ഇറങ്ങി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടു വര്‍ഷത്തെ എല്‍എല്‍എം പഠനം ധനീഷ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് യൂജിസി നെറ്റ് പരീക്ഷ പരിശീലനത്തിനും പ്രത്യേക പരോള്‍ അനുവദിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഈ വര്‍ഷത്തെ ‘കേരള’യുടെ ഗവേഷണ പ്രവേശനത്തിന് ധനീഷ് അപേക്ഷകനായി. ഗവേഷണത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈ നായി അയക്കണമെന്നചട്ടം ലംഘിച്ചത്കൊണ്ട് ധനേഷിന്റെ രജിസ്ട്രേഷന് സര്‍വ്വകലാശാല തടഞ്ഞു വച്ചതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ ജയിലില്‍ സൗകര്യം ലഭിക്കാത്തതുകൊണ്ട് ഓണ്‍ ലൈനായി അപേക്ഷിക്കാനാകാത്തതെന്ന് സര്‍വകലാശാലയെ അറിയിച്ചു. തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് അനുമതി കൊടുത്തത്.
പ്രവേശന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി കേരള വൈസ് ചാന്‍സറിക്ക് നല്കിയ നിവേദനം നല്കി. അപേക്ഷകന്റെ ഗവേഷണപ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസ് ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് ഗവേഷണ സൗകര്യം ഒരുക്കി കൊടുക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്കുവാന് കാരണമാകുമെന്നും നിവേദനത്തില്‍ പറയുന്നു. 2007 ആഗസ്റ്റ് 16നാണ് പ്രമോദിനെ ധനീഷടങ്ങുന്ന 11അംഗ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രതിയെ പുറത്തിറക്കാനനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: