തിരുവനന്തപുരം: ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി സംവിധായകന് രാമസിംഹന്. മലബാര്‍ കലാപം എന്ന പേരില്‍ ഹിന്ദുക്കള്‍ക്കെതിരായി നടന്ന വംശഹത്യയാണ് സിനിമയില്‍ പറയുന്നത്. എന്നാല്‍ ഈ സിനിമ കണ്ടുപോയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് നേതാവ് ഭീഷണി മുഴക്കുന്ന ശബ്ദസന്ദേശം വരെ ഉണ്ടെന്നും രാമസിംഹന് ശനിയാഴ്ച നടത്തിയ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു
സിനിമ കാണാന്‍ പത്ത് പേര് പോലുമില്ലെന്ന പ്രചാരണവും നടക്കുന്നുണ്ട്. അതുപോലെ സുരേന്ദ്രന് സിനിമ നിര്‍മ്മിക്കാന്‍ പണം തന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. പടം നിര്‍മ്മിക്കാന്‍ കെ.സുരേന്ദ്രന് പ്രത്യേകം പണം തന്നില്ലെന്ന് മാത്രമാണ് പറഞ്ഞത്.അതിനെയാണ് വളച്ചൊടിക്കുന്നത്. ഇത് ബിജെപിയുടെയോ സംഘപരിവാറിന്റെയോ പടമല്ല. സംഘപരിവാറില്‍ ഉള്‍പ്പെട്ട സാധാരണക്കാരാണ് പണം നല്‍കിയത്. രണ്ടു മൂന്ന് ദിവസം മുന്‍പ് ഈ സിനിമക്ക് അനുകൂലമായി സുരേന്ദ്രന് പോസ്റ്റിട്ടതുമാണ്. – രാമസിംഹന് പറഞ്ഞു.
ഫെബ്രുവരി 24ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് :
സംഘപരിവാര്‍ ഇല്ലാതെ രാമസിംഹന് ഒറ്റയ്ക്ക് കൊണ്ടുപോകുന്ന പടം എന്ന രീതിയിലും വ്യാഖ്യാനം നടക്കുന്നു. എന്നാല്‍ ആ രീതിയിലും പ്രത്യേക ഉദ്ദേശത്തോടെ സിനിമയെ തകര്‍ക്കാന്‍ അജണ്ടയോടെ ശ്രമം നടക്കുന്നുണ്ട്.- രാമസിംഹന് പറയുന്നു.
മാര്‍ച്ച് 3ന് കേരളത്തില്‍ 81 തിയറ്ററുകളിലാണ് പുഴ മുതല്‍ പുഴ വരെ റിലീസായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: