ന്യൂദല്‍ഹി: ഇന്ത്യയുടെ ഭൂപടത്തില്‍ ചെറിയൊരു പൊട്ടു പോലെ കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സി പി എമ്മിനെ ‘കമ്മ്യൂണിസ്ററ് പാര്‍ട്ടി ഓഫ് കേരള’ എന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് ഏറ്റെടുത്ത് സൈബര്‍ ലോകം.
‘സി പി എം കോണ്‍ഗ്രസുമായോ കേരള കോണ്‍ഗ്രസുമായോ ലയിച്ചില്ലാതാവുന്ന കാലം വിദൂരമല്ലെ’ന്നു സൂചിപ്പിച്ച് 2018 മാര്‍ച്ച് 4 ന് അദ്ദേഹം തന്നെ ചെയ്ത ട്വീറ്റ് ഇന്ന് രാവിലെ റീട്വിറ്റ് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ സൈബര്‍ സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണം.
അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന തന്റെ പിന്‍ഗാമികളായ സഖാക്കളെയോര്ത്ത് അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്ററ് നേതാവ് എ കെ ഗോപാലന് പോലും ഇന്ന് പരിതപിക്കുകയാവുമെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വിറ്റില്‍ പറയുന്നു. ഐക്യ രാഷ്ട്ര സംഘടന സി പി എമ്മിനെ വംശനാശം നേരിടുന്ന വര്‍ഗ്ഗമായി പ്രഖ്യാപിക്കണമെന്ന് ഒരു കൂട്ടര് പ്രതികരിച്ചു. അങ്ങനെയെങ്കില്‍ കേരളം ഒരു സംരക്ഷിത വനമേഖലയാവുമെന്ന് മറ്റു ചിലര്‍ അതേറ്റെടുത്തു.
നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയം ‘അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലും ആവര്‍ത്തിക്കു’മെന്ന് ഡല്‍ഹിയില്‍ ബി ജെ പി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസ്താവനക്കു തൊട്ടു പിന്നാലെയാണ് സാന്ദര്‍ഭികമെന്നോണം രാജീവ് ചന്ദ്രശേഖറിന്റെ ഈ അവസരോചിത ഓര്‍മ്മ ട്വിറ്റ് പുറത്ത് വരുന്നത്. നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പിന്തുണച്ച അദ്ദേഹം യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കഴിഞ്ഞ കേരളത്തിലെ വോട്ടര്‍മാര്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നു.
തമിഴ്നാട്ടിലും ബംഗാളിലും തോളോടുതോള്‍ ചേര്‍ന്ന് നില്ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം ആക്രമിച്ച് എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പിനെയും അദ്ദേഹം പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: