ആഗ്ര: ഇന്ത്യ- ചൈന അതിര്‍ത്തി ഉള്‍പ്പെടെയുള്ള അതീവ സുരക്ഷാ മേഖലയില്‍ നിരീക്ഷണത്തിന് ജെറ്റ്പാക്ക് സ്യൂട്ട് ഉപയോഗിക്കാന്‍ സൈന്യം. നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സൈന്യത്തെ സഹായിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണ പറക്കല്‍ ഇന്ന് ആഗ്രയിലെ ഇന്ത്യന്‍ ആര്‍മി എയര്‍ബോണ്‍ ട്രെയിനിങ് സ്കൂളില്‍ നടത്തി.
ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രൗണിങ്, ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് പരീക്ഷണ പറക്കല്‍ നടത്തുന്ന വീഡിയോ ഇന്ത്യന്‍ എയ്റോ സ്പേസ് ഡിഫന്‍സ് ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും ജലാശയത്തിനും മുകളിലൂടെയും പറന്നായിരുന്നു പരീക്ഷണം. 51 കിലോമീറ്റര്‍ പരീക്ഷണ പറക്കല്‍ നടത്തി.
ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസാണ് ജെറ്റ് പാക്ക് സ്യൂട്ടികള് വികസിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകദേശം 3500 കിലോമീറ്റര്‍ ഇന്ത്യ നിരീക്ഷണം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ജെറ്റ് പാക്ക് സ്യൂട്ട് പരീക്ഷണവും നടത്തിയത്. 48 ജെറ്റ് സ്യൂട്ടുകള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് സേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: