ഇന്‍ഡോര്‍: വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ മറികടന്ന് ആര്. അശ്വിന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 448 ഇന്നിങ്സുകളില്‍ നിന്ന് 687 വിക്കറ്റുകള്‍ വീഴ്ത്തിയ കപില്‍ ദേവിനെയാണ് അശ്വിന് മറികടന്നത്. അലക്സ് കാരിയുടെ വിക്കറ്റെടുത്തതോടെ 347 ഇന്നിങ്സുകളില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 688 ആയി. പിന്നീട് ഒരു വിക്കറ്റ് കൂടി വീഴ്ത്തി അശ്വിന്റെ നേട്ടം 689 ആയി ഉയര്‍ത്തി.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് ഇപ്പോള്‍ അശ്വിന്. 499 ഇന്നിങ്സുകളില്‍ നിന്ന് 953 വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് ഒന്നാമത്. 442 ഇന്നിങ്സുകളില്‍ നിന്ന് 707 വിക്കറ്റുകള്‍ നേടിയ ഹര്ഭജന് സിങ് രണ്ടാമതും. ടെസ്റ്റ് ബോളിങ് റാങ്കിങ്ങില്‍ അശ്വിന് ഒന്നാമതെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യന്‍ സ്പിന്നര്‍ ഒന്നാംറാങ്കിലെത്തിയത്.
ദല്‍ഹി ടെസ്റ്റിലെ ബോളിങ് പ്രകടനമാണ് അശ്വിനെ ഒന്നാം റാങ്കില്‍ തിരിച്ചെത്തിച്ചത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് മൂന്നാമത്. ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം സ്ഥാനത്തും അശ്വിനാണ്. രവീന്ദ്ര ജഡേജയാണ് ഒന്നാം റാങ്കില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: