തിരുവനന്തപുരം: ത്രിപുരയിലെ സിപിഎമ്മിന്റെ ദയനീയ തോൽവിയെ ന്യായീകരിക്കാന്‍ എത്തിയ മുന്‍ധനമന്ത്രി തോമസ് ഐസക്ക് വരുത്തിയത് നിറയെ പിഴവുകള്‍. ത്രിപുരയിലെ തോല്‍വി താങ്ങാനാവാതെ തോമസ് ഐസക്കിന് വട്ടായിപ്പോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം.
ത്രിപുരയില്‍ പരാജയത്തിനോടുത്ത വിജയമാണ് ബിജെപി നേടിയതെന്നായിരുന്നു ബിജെപിവിജയത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള തോമസ് ഐസക്കിന്റെ ന്യായീകരണം. നിവർന്നു നിന്ന് നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്നും തോമസ് ഐസക് പറഞ്ഞു. ത്രിപുര ബിജെപിയെ ചെറുത്തുനിന്നു, ഇനിയും ഉറച്ചുനിൽക്കും എന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് നൽകുന്നതെന്നുമാണ് സിപിഎം നേതാവിന്റെ ന്യായീകരണം. “25 വർഷം ഭരിച്ചു മുടിച്ച ത്രിപുരയിൽ മാന്യമായിട്ട് തോറ്റു എന്ന് ഒറ്റവരിയിൽ എഴുതാൻ വയ്യേ” എന്നതുള്‍പ്പെടെ ഒട്ടേറെ പ്രതികരണങ്ങളാണ വരുന്നത്.
വാസ്തവത്തില്‍ ത്രിപുരയില്‍ സിപിഎം തോറ്റമ്പുകയായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി വാരിയെടുത്ത് കൈനനയാതെ മീന്‍പിടിക്കാം എന്ന സിപിഎം തന്ത്രം ത്രിപുരയില്‍ ഫലിച്ചില്ല. ബദ്ധശത്രുക്കളായ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ജനങ്ങള്‍ തന്നെയാണ് സിപിഎമ്മിന് മറുപടി കൊടുത്തത്. 2018ല്‍ 16സീറ്റുകള്‍ നേടിയ സിപിഎമ്മിന് ഇക്കുറി കിട്ടിയത് 11 സീറ്റുകള്‍ മാത്രം. എന്നിട്ടും സിപിഎം ത്രിപുരയില്‍ മുന്നേറി എന്ന് എങ്ങിനെ പറയാന്‍ തോന്നുന്നു എന്നും ട്രോളര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: