തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് കാട്ടിയുള്ള ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കോഴയില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ വിശ്രമം അനിവാര്യമാണെന്നുമുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ശിവശങ്കറിന് ജാമ്യം നല്കിയാല് അദ്ദേഹം കേസിനെ സ്വാധീനിക്കുമെന്ന് ഇഡിവാദിച്ചു. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഇഡിപറഞ്ഞു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികള്‍ ഉണ്ടെന്നുള്ള വാദവും കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: