തിരുവനന്തപുരം: ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിലെ അഴുക്കുകളെ ഇല്ലാതാക്കി രാഷ്ട്രീയം ശുദ്ധമാക്കുന്ന രാഷ്ട്രീയ ത്രീഫലചൂർണ്ണമാണെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ. 2024ൽ ഇനി പ്രതിപക്ഷ ഐക്യത്തിനും പ്രസക്തി ഇല്ല. സ പിഎം-കോൺഗ്രസ് പാർട്ടികൾ ഒന്നായി ഒരു മുന്നണി ആയി മത്സരിച്ചപ്പോൾ ഉള്ളതും കൂടിപ്പോയി. സിപിഎമ്മിന്റെ ഉള്ളതും കൂടി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പരിഹസിച്ചു.
എം.എൽ.എമാരുടെ സംഖ്യ ഒരു അക്കത്തിലേക്ക് ചുരുങ്ങുന്ന സിപിഎമ്മിന്റെ മുന്നിൽ ഇനി ഏക പ്രതീക്ഷ കേരളം മാത്രമാണ്. 2024 ൽ അപ്രരോധിത ശക്തനായി നരേന്ദ്ര മോദി അധികാരത്തിൽ മൂന്നാം തവണയും തിരികെ എത്തുമെന്ന രാഷ്ട്രീയ സന്ദേശമാണ് ത്രിപുര തിരഞ്ഞെടുപ്പ് നൽകുന്നത്. നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ഐക്യം ആരാണൊ പറയുന്നത് അവരുടെ അടിവേര് തകർക്കുന്ന രീതിയിലേക്ക് രാഷ്ട്രീയം മാറുന്നു.
ഇനി നൂനപക്ഷ പീഡനം പറഞ്ഞിട്ടും കാര്യമില്ല. ക്രൈസ്ത ശക്തിയായ നാഗാലാൻ്റിൽ നാണം കെട്ട സ്ഥിതിയിലാണ് പ്രതിപക്ഷം. മേഘാലയത്തിലും ബിജെപി മുന്നേറി. ചുരുക്കത്തിൽ ഇന്ത്യൻ രാഷ്ട്രീയ ശരിരത്തിന് രോഗവും ദോഷവും സൃഷ്ടിക്കുന്ന എന്ന അഴുക്കുകളേയും ശുദ്ധീകരിച്ച് രാഷ്ട ശരീരം പുഷ്ക്കലമാക്കാനുള്ള ത്രിഫലചൂർണ്ണമായി ത്രിപുര തിരഞ്ഞെടുപ്പ് ഫലം മാറിയിരിക്കുന്നു എന്നത് ഏറെ കൗതുകകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: