തിരുവനന്തപുരം: 1921-ലെ മലബാർ മാപ്പിള ലഹളയുടെ ഭാഗമായി നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘പുഴ മുതൽ പുഴ വരെ കേരളത്തില്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും. ഇതുവരെ മൂടിവെയ്‌ക്കപ്പട്ട കേരളത്തിലെ ഹിന്ദുവംശഹത്യ ആദ്യമായി ഈ സിനിമയിലൂടെ പുറത്തുകൊണ്ടുവരികയാണ് രാമസിംഹൻ (പഴയ അലി അക്ബർ) സംവിധാനം ചെയ്യുന്ന ഈ സിനിമ.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിരുന്നു. അതിന് ഉദാഹരണമാണ് മലപ്പുറത്തെ തൂവൂര്‍ കിണര്‍. ഇതെല്ലാം ഈ സിനിമയില്‍ കാണിക്കുന്നു എന്നതിനാല്‍ വലിയ എതിര്‍പ്പാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
ചിത്രീകരണം ആരംഭിച്ചതു മുതൽ സെൻസർബോർഡ് സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ഏറെ തടസ്സങ്ങളാണ് സംവിധായകന് നേരിടേണ്ടി വന്നത്. അവസാനം മാർച്ച് 3 വെള്ളിയാഴ്ച സിനിമ തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ, സിനിമ റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ.
ഏരീസ് പ്ലക്സ് എസ്എൽ സിനിമാസ്- തിരുവനന്തപുരം, എസ്പി സിനിമാസ്- പേയാട്, എസ്എൽ സിനിമ- കാട്ടാക്കട, സൂര്യ- നെടുമങ്ങാട്, എംടി സിനി പ്ലസ്- പോത്തൻകോട്, തപസ്യ- ആറ്റിങ്ങൽ, എസ്ആർ- വർക്കല, വർഷ- അഞ്ചൽ, ഡി-മാൾ പുനലൂർ, ധന്യ- കോട്ടയം, ധന്യ- ചങ്ങനാശ്ശേരി, ധന്യ- പത്തനംതിട്ട, സി സിനിമാസ്- ചെങ്ങന്നൂർ, ഗാനം- കറ്റാനം, എസ്എൻ സിനിമാസ്- ഹരിപ്പാട്, എസ്‍സി സിനിമാസ്- കായംകുളം, പാൻ സിനിമ- ആലപ്പുഴ, സിൽവർ ഹിൽസ്- തൊടുപുഴ, ഐശ്വര്യ- കട്ടപ്പന, ആർഡി സിനിമാസ്- മുണ്ടക്കയം…….
കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങൾ: ദി ക്രൗൺ കോഴിക്കോട്, എആർസി, ആർപി ആശിർവാദ് സിനി പ്ലസ്, മല്ലിക ഫിറോക്ക്, ഇ മാക്‌സ് സിനിമ, സുരഭി സിനിമ രാമാനാട്ടുകര, പീ-സീ മുക്കം, അലങ്കാർ മൂവീസ് പേരാമ്പ്ര, അശോക് സിഎൻസി ഫിലിം ഹൗസ് വടകര, അജന്ത സിനിമ കക്കാട്ടിൽ
കണ്ണൂർ ജില്ലയിലെ കേന്ദ്രങ്ങൾ: സവിതാ ഫിലിം സിറ്റി കണ്ണൂർ, ലിബേർട്ടി പാരഡൈസ് തലശ്ശേരി, കാർണിവൽ സിനിമ തലശ്ശേരി, ബേബി സിനിമ കൂത്തുപറമ്പ്, എസ്‌ജെ എസ്ജി സിനിമ ഉളിക്കൽ, ദേവ് സിനിമ തളിപ്പറമ്പ്, ആലക്കോട് ഫിലിം സിറ്റി.
വയനാട് ജില്ലയിലെ കേന്ദ്രങ്ങൾ: മിന്റ് സിനിമ ബത്തേരി, ബ്ലൂ മൂൺ സിനിമ പുൽപ്പള്ളി, മാരുതി ഇ സിനിമ മാനന്തവാടി, മഹാവീർ മൂവീസ് കൽപ്പറ്റ
കാസർകോട് ജില്ലയിലെ കേന്ദ്രങ്ങൾ: വിജിഎം മൾട്ടിപ്ലക്‌സ് കാഞ്ഞങ്ങാട്, മൂവി മാക്‌സ് സർക്കിൾ കാസർകോട്, കാവേരി സിനിമ കർമംതൊടി
മലപ്പുറം ജില്ലയിലെ കേന്ദ്രങ്ങൾ: മല്ലിക പ്ലക്‌സ് മലപ്പുറം, ഇല്ലം സിനിമ പാണ്ടിക്കാട്, ഹരിഹർ ഫിലിം സിറ്റി വണ്ടൂർ, ഗ്യാലക്‌സി സിനിമ, ശ്രീദേവി സിനിമ മഞ്ചേരി, കാർത്തിക ഫിലിം സിറ്റി, ശാരദ മൂവീസ് എടപ്പാൾ, മാർസ് സിനിമാസ്…….
പാലക്കാട് ജില്ലയിലെ കേന്ദ്രങ്ങൾ: ആരോമ പാലക്കാട്, എം ലാൽ സിനി പ്ലക്‌സ് ഷോർണ്ണൂർ, കൗമലയ കൊഴിഞ്ഞാംപാറ, കെആർവി മൂവീസ്, ലാഡർ സിനിമ ലക്കിടി, സിൻഡിക്കേറ്റ് സിനിമ കോപ്പം- എന്നീ തിയറ്ററുകളിലാണ് ‘പുഴ മുതൽ പുഴ വരെ റിലീസ് ചെയ്യുക. കൂടുതൽ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്തേക്കും. കൊച്ചിയിലെ തിയറ്ററുകളുടെ ലിസ്റ്റ് ഉടൻ അറിയിക്കുമെന്നും സംവിധായകൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: