കൊച്ചി : വരാപ്പുഴയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ജെന്സണിന്് പടക്കം വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണുണ്ടായിരുന്നത്. പടക്കങ്ങള്‍ കെട്ടിടത്തില്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് അന്വേഷണ സംഘം. സംഭവത്തില്‍ പോലീസ് അന്വേഷണം ഇന്ന് തുടങ്ങും.
ജെന്‍സണിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായ സ്ഥിതിയില്‍ ഇയാളെ മുഖ്യപ്രതിയാക്കിയായിരിക്കും കേസെടുക്കുക. സ്ഫോടനത്തില്‍ പരിക്കേറ്റ ജെന്സണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോറെന്‍സിക് വിദഗ്ധരും ഇന്ന് സംഭവസ്ഥലം പരിശോധിച്ചശേഷമായിരിക്കും നടപടി. മരിച്ച ഡേവിസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിക്കേറ്റവര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. ഉഗ്രസ്ഫോടനമാണ് ഉണ്ടായത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. സമീപത്തെ വീടുകളുടെ ജനാലുകള്‍ തകര്‍ന്നു. വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കവും, സ്ഫോടനം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായി.
അനധികൃത പടക്ക ശേഖരത്തില്‍ നിന്നാണ് സ്ഫോടനം ഉണ്ടായത്. ജെന്സന് എന്നയാള്‍ക്ക് പടക്കം വില്‍പ്പനക്കുള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇയാള്‍ വന്‍തോതില്‍ പടക്കം സൂക്ഷിച്ചിരിക്കുകയായിരുന്നു. ചൂട് കൂടിയതാണ് സ്ഫോടന കാരണമെന്ന് സംശയിക്കുന്നതായും വിശദ അന്വേഷണം നടത്തും. പഞ്ചായത്ത് സെക്രട്ടറിയോടും തഹസില്‍ദാരോടും റിപ്പോര്‍ട്ട് തേടിയതായും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: