തിരുവനന്തപുരം: സംവിധായകന് ശ്യാമപ്രസാദിന്റെ ഭാര്യ കുറവന്‍കോണം വിന്‍സണ്‍ മാന്ഷനില് ഷീബ(59) അന്തരിച്ചു. നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്നു.കാന്‍സറിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് 3.30ന് ശാന്തികവാടത്തില്‍.
പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന് ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. .
ഷീബ ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറാണ്. പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. ഒ രാജഗോപാല്‍ ഭര്‍തൃപിതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: