തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡിന്‍മേലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണ്. രണ്ട് പ്രാവശ്യം ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടല്‍ റസ്‌റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ടൈഫോയ്ഡ് വാക്‌സിന്റെ ദൗര്‍ലഭ്യമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ സമയപരിധി നീട്ടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: