ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണമായിരുന്നു ഒരു ബദല്‍ രാഷ്ട്രീയശക്തി ദല്‍ഹിയില്‍ അനിവാര്യമാക്കിയത്. ഒരു കൂട്ടം എന്‍ജിഒകളും ചില ആക്ടിവിസ്റ്റുകളും ഈ സാധ്യത മുന്നില്‍ കണ്ട് വലിയൊരു ബദല്‍ പ്രസ്ഥാനത്തിന് രൂപം നല്കി. അതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി.
അഴിമതി തുടച്ചുനീക്കാന്‍ സഹായിക്കുന്ന ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്ന വ്ഗ്ദാനത്തോടെ അരവിന്ദ് കെജ്രിവാള് അധികാരത്തില്‍ വന്നു. 10 വര്‍ഷം കഴിയുമ്പോള്‍ അതേ അഴിമതിയില്‍ മുങ്ങിക്കുളിച്ച ആം ആദ്മി സര്‍ക്കാരിനെയാണ് ജനം കാണുന്നത്.
2015ല്‍ അധികാരത്തില്‍ വരുമ്പോള്‍ മൊഹല്ല ക്ലിനിക്, സൗജന്യ മരുന്നും സൗജന്യ ഡോക്ടര്‍കണ്‍സള്‍ട്ടേഷനും മലിനീകരണ നിയന്ത്രണം, ട്രാഫിക്, ട്രാന്‍സ്പോര്‍ട്ട് മാനേജ് മെന്റ്, വിദ്യാഭ്യാസ പരിഷ്കാരം, ജല ബോര്‍ഡ്, സൗജന്യ വൈദ്യുതി, അര്‍ബന്‍ പ്ലാനിംഗ്, തുടങ്ങി വാഗ്ദാനങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാകാതെ കിടക്കുന്നു.
യഥാര്‍ത്ഥ വികസനം നടപ്പാക്കാതെ അതേക്കുറിച്ച് പരസ്യം നല്‍കലാണ് ആം ആദ്മി കൂടുതലായും ചെയ്യുന്നത്. മൊഹല്ല ക്ലിനിക്ക് പരാജയമാണ്. വിവരാവകാശ നിയമപ്രകാരം മൊഹല്ല ക്ലിനിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് 2015ന് ശേഷം ഒരൊറ്റ പുതിയ മൊഹല്ല ക്ലിനിക് ആരംഭിച്ചില്ലെന്നായിരുന്നു മറുപടി. ഇത് കാരണം കോവിഡ് മഹാമാരിക്കാലത്ത് വേണ്ടത്ര കിടക്കകളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടി. അത് കൂടുതല്‍ പേരുടെ മരണത്തില്‍ കലാശിച്ചു. അപ്പോഴും മോദിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കുകയായിരുന്നു കെജ്രിവാള്.
ദല്‍ഹിയിലെ പൊതുഗതാഗതവും താറുമാറായി. പുതിയ ബസുകള്‍ ഒന്നും എത്തിയില്ല. ഫെയിം-2 പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്കിയ ഇലക്ട്രിക് ബസുകള്‍ മാത്രമാണ് പുതുതായി എത്തിയത്. പുതിയ ഫ്ളൈ ഓവറുകളൊന്നും സ്ഥാപിച്ചില്ല. പുതിയ കോളെജുകളോ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളോ ഉണ്ടായില്ല. ദല്‍ഹി സ്കൂളുകളിലാകട്ടെ നൂറുകണക്കിന് അധ്യാപകതസ്തികകള്‍ നിയമനങ്ങളില്ലാതെ ഒഴിഞ്ഞു കിടുന്നു. നൂറുകണക്കിന് സ്കൂളുകള്‍ പ്രിന്‍സിപ്പല്‍ മാരില്ല.
ദല്‍ഹി സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്ർത്തിക്കുന്ന ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളെജുകള്‍ ഫണ്ടില്ലാതെ ഞെരുങ്ങി. പെന്ഷന് കൊടുക്കുക തന്നെ ബുദ്ധിമുട്ടായതിനാല്‍ വിരമിച്ചവരുടെ പെന്ഷന് പലമാസങ്ങള്‍ മുടങ്ങുന്നത് പതിവായി. മനീഷ് സിസോദിയ തന്റെ ആള്‍ക്കാരെ വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ കയറ്റി വിട്ടു. നേരത്തിന് ശമ്പളം നല്‍കണമെന്ന വ്യവസ്ഥയോടെ.
വരവിനെക്കുറിച്ച് നോക്കാതെ പല സൗജന്യങ്ങളും ഭരണം പിടിക്കാന്‍ വാരിവിതറിയത് സര്‍ക്കാരിനെ കടക്കാരനാക്കി. അരവിന്ദ് കെജ്ലിവാള്‍സര്‍ക്കാര്‍ ഇപ്പോള്‍ 9,000 കോടിയുടെ ധനകമ്മിയിലാണ് ഓടുന്നത്.
പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികളില്‍ നിന്നും ഫണ്ട് വാങ്ങി ഉണ്ടാക്കിയ സര്‍ക്കാര്‍ വന്‍ പരാജയമാണ്. ഖലിസ്ഥാന്‍ വാദികള്‍ അവിടെ ശക്തിപ്രാപിക്കുന്നു. പൊലീസുകാര്‍ പോലും ഖലിസ്ഥാന്‍ അക്രമികളെ ഭയന്നുകഴിയുന്ന സ്ഥിതിയുണ്ട്. ക്രമസമാധാനം ഇവിടെ തകര്‍ന്നിരിക്കുന്നു.
ദല്‍ഹി മര്യാദയ്ക്ക് ഭരിയ്ക്കുന്നതിന് മുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ഫണ്ട് സ്വരൂപിക്കുന്നതിനാണ് മദ്യനയത്തില്‍ വന്‍ അഴിമതി നടത്തിയത്. ഇഷ്ടക്കാര്‍ക്ക് മദ്യഷാപ്പുകളും ലൈസന്‍സും നല്കി നേടിയ പണം ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി ഉപയോഗിച്ചു. പക്ഷെ എട്ട് നിലയില്‍ പൊട്ടി. ഗുജറാത്തിലും ശ്രമം നടന്നില്ല.
ഏറ്റവുമൊടുവില്‍ മദ്യനയത്തിന്റെ പേരിലുള്ള അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ അഭിഷേക് മനു സിംഘ് വിയെ ഉപയോഗിച്ച് ആം ആദ്മി സുപ്രീംകോടതിയില്‍ കേസ് വാദിച്ചു. പക്ഷെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് ഈ കേസില്‍ സുപ്രീംകോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നാണ്. അത്രയ്ക്ക് ശക്തമായ തെളിവുകളാണ് സിബിഐ മദ്യനയ അഴിമതി സംബന്ധിച്ച് നിരത്തിയിരിക്കുന്നത്. ആരൊക്കെയാണ് ഈ അഴിമതിക്ക് പിന്നിലെന്ന് ഇനിയും വ്യക്തമാകണം. ഈ രേഖകള്‍ മനീഷ് സിസോദിയയും കുട്ടരും നശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും പങ്കാളിയാണെന്ന് പറയപ്പെടുന്നു. എന്തായാലും മറ്റ് ഗത്യന്തരമില്ലാതെ അരവിന്ദ് കെജ്രിവാളിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ മനീഷ് സിസോദിയയും സത്യേന്ദറും മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചിരിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ മുന്നില്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. ആം ആദ്മി ഒരു സമ്പൂര്‍ണ്ണ പരാജയത്തിലേക്കാണ് ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: