ജലന്ധര്‍: പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയ്‌ക്ക് ഫണ്ട് നല്‍കി സഹായിച്ചവരില്‍ പ്രധാനികള്‍ കനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ ആയിരുന്നു എന്ന ആരോപണം ഇപ്പോള്‍ ആരും നിഷേധിക്കില്ല. കാരണം ആം ആദ്മി അധികാരത്തില്‍ വന്ന ശേഷം പഞ്ചാബില്‍ ഏറ്റവുമധികം അഴിഞ്ഞാടുന്നത് ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാജ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഇപ്പോള്‍ പഞ്ചാബില്‍ മറ്റൊരു ഭിന്ദ്രന്‍ വാലയായി വളരുകയാണ് അമൃതപാല്‍ എന്ന ഖലിസ്ഥാന്‍ വാദിയായ നേതാവ്. പണ്ടത്തെ ഭിന്ദ്രന്‍വാല മരിച്ചത് ഇന്ദിരാഗാന്ധി സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ പട്ടാള ഓപ്പറേഷനിലായിരുന്നു. അന്ന് പട്ടാളക്കാരുടെ വെടിയേറ്റ് ഭിന്ദ്രന്‍ വാല മരിച്ചു. പകരം അംഗരക്ഷകരായ രണ്ട് സിഖുകാര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നു. അതിന്റെ പേരില്‍ ദല്‍ഹിയില്‍ പതിനായിരക്കണക്കിന് സിഖുകാര്‍ കൂട്ടക്കൊലചെയ്യപ്പെട്ട ശേഷം ഖലിസ്ഥാന്‍ പ്രസ്ഥാനങ്ങള്‍ മരവിപ്പിലായിരുന്നു.
ഇപ്പോള്‍ വീണ്ടും കാനഡ തുടങ്ങി വിദേശരാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദം ശക്തമാണ്. അതില്‍ ശക്തമായ ഒരു സംഘത്തിന്റെ നേതാവാണ് അമൃതപാല്‍ സിങ്ങ്.കഴിഞ്ഞദിവസം അനുചരന്മാരോടൊപ്പം ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആയുധമേന്തിയായിരുന്നു ഇവരുടെആക്രമണം. എന്നിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല.
വിദേശ ഇന്ത്യക്കാരായ ഖലിസ്ഥാന്‍ വാദികളായ പഞ്ചാബികളില്‍ നിന്നും വന്‍തുകയാണ് അമൃതപാല്‍ സിങ്ങിന് വേണ്ടി വരുന്നത്. ഇതുവരെ ദുബായില്‍ ജോലിചെയ്യുകയായിരുന്ന അമൃതപാല്‍ സിങ്ങ് ഈയിടെയാണ് പഞ്ചാബില്‍ സ്ഥിരതാമസത്തിനെത്തുന്നത്.
ഭിന്ദ്രന്‍വാലെയുള്ള അതേ രീതിയിലുള്ള വേഷവിധാനങ്ങളാണ് അമൃത പാല്‍ സിങ്ങിനുള്ളത്. നീണ്ട താടി, ചുമലില്‍ കാവിഷാള്‍….പഞ്ചാബില്‍ എത്തിയ ശേഷം വാരിസ് പഞ്ചാബ് ദെ (പഞ്ചാബ് മണ്ണിലെ അവകാശികള്‍ എന്ന് അര്‍ത്ഥം) എന്ന സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാന്‍ കൊടി ഉയര്‍ത്തിയ നടനുംതീവ്രവാദിയുമായ, പിന്നീട് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദീപ് സിദുവിന് ശേഷം സംഘടനയുടെ കടിഞ്ഞാണ്‍ കയ്യിലേന്തിയിരിക്കുകയാണ് അമൃതപാല്‍സിങ്ങ്.
അമൃതപാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം
വരീന്ദര്‍ സിങ്ങ് എന്ന ഒരാള്‍ അമൃതപാല്‍ സിങ്ങിന്റെ അനുയായി ആയിരുന്നു.പിന്നീട് തെറ്റി.ഇതേ തുടര്‍ന്ന് ഇയാള്‍ അമൃതപാല്‍സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ തുടങ്ങി. ഉടനെ അമൃതപാല്‍ സിങ്ങിന്റെ അനുയായികള്‍ അദ്ദേഹത്തെ ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് വരീന്ദര്‍ സിങ്ങ് പൊലീസ്സ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വരീന്ദര്‍ സിങ്ങിനെ ആക്രമിച്ച ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തു.
ഉടനെ അമൃത പാല്‍ സിങ്ങ് അന്ത്യശാസനം അജ്നാലാ പൊലീസ് സ്റ്റേഷന് നല്‍കി. ഇത്ര സമയത്തിനുള്ളില്‍ ലവ് പ്രീത് സിങ്ങിനെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തുംഎന്നതായിരുന്നു ഭീഷണി. പറഞ്ഞതുപോലെ തോക്കും, വാളും വീശി അമൃതപാല്‍ സിങ്ങും കൂട്ടരും അജ്നാലാ പൊലീസ്സ്റ്റേഷനിലേക്ക് ചെന്നു. പറഞ്ഞതുപോലെ അവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു. ഭയന്നുപോയ പൊലീസ് ലവ് പ്രീതിനെ വിട്ടയച്ചു.
പഞ്ചാബില്‍പൊലീസിന്റെ മനോവീര്യംതകര്‍ന്നിരിക്കുകയാണ്. അമൃതപാല്‍ സിങ്ങിന്റെ ഈ തുറന്ന വെല്ലുവിളി വിജയിച്ചതോടെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് ഇത് ഉത്തേജനമായിരിക്കുകയാണ്. ഇത്രയും വലിയ ക്രമസമാധാനപ്രശ്നമുണ്ടാക്കിയിട്ടും ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടില്ല. പഞ്ചാബ് അങ്ങേയറ്റം ഭയാനകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് കേന്ദ്ര രഹസ്യ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: