ന്യൂദല്‍ഹി: ത്രിപുര, നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പറയുന്ന എക്സിറ്റ് പോള്‍ മേഘാലയയില്‍ ഇത്തവണ തൂക്കുസഭയ്ക്ക് സാധ്യത പ്രവചിക്കുന്നു. 60 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 21-26 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയാകും.
ഇപ്പോള്‍ 2 സീറ്റുമാത്രമുള്ള ബി ജെ പിക്ക് 6 മുതല്‍ 12 സീറ്റ് വരെയുമാണ് പ്രവചനം. 2018 ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇത്തവണ തകര്‍ന്ന് അടിയുമെന്നും സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസിന് 3 മുതല്‍ ആറ് സീറ്റുകള്‍ വരെയാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 8 മുതല്‍ 13 സീറ്റ് വരെയും നേടും.
കഴിഞ്ഞ നിയമസഭ തിര!ഞ്ഞെടുപ്പില്‍ 21 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നത് തടയാന്‍ 20 സീറ്റുകള്‍ ഉള്ള നാഷണല്‍സ് പീപ്പിള്‍സ് പാര്‍ട്ടിയുമായി ബി ജെ പി കൈകോര്‍ത്തു. ബി ജെ പിയെ കൂടാതെ യു ഡി പി , പി ഡി എഫ്, എച്ച് എസ് ഡി പി എന്നീ പാര്‍ട്ടികളായിരുന്നു എന്‍ പി പി സഖ്യത്തിന്റെ ഭാഗമായത്. ഇത്തവണയും ബി ജെ പിയുമായി സഖ്യമില്ലാതെയാണ് എന്‍പിപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
Zee-Matrize exit polls
NPP 21-26 seats
TMC 8-13 seats
BJP 6-12 seats
Congress 3-6 seats
India Today-Axis My India
NPP: 18-24
Congress: 6-12
BJP: 4-8
Others: 4-8
പ്രതികരിക്കാൻ ഇവിടെ എഴുതുക: