അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ വിജയം നേടുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് പോള്‍ സര്‍വെ.അധികാരം നിലനിര്‍ത്തുന്ന ബി ജെ പിക്ക് ആകെയുള്ള 60 സീറ്റില്‍ 36 മുതല്‍ 45 സീറ്റ് വരെ ലഭിക്കും എന്നാണ് എക്സിറ്റ് പോള്‍ ഫലം പറയുന്നത്. സി പി എം – കോണ്‍ഗ്രസ് സഖ്യത്തിന് ആറ് മുതല്‍ 11 സീറ്റ് വരെയായിരിക്കും ലഭിക്കുക. ടിപ്ര മോതക്ക് ഒമ്പത് മുതല്‍ 16 സീറ്റ് വരെ ലഭിക്കും എന്നും സര്‍വെയില്‍ പറയുന്നു.
2018 ല്‍ അപ്രതീക്ഷിതമായാണ് ബി ജെ പി ത്രിപുരയില്‍ അധികാരത്തില്‍ എത്തുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ 60 ല്‍ 44 സീറ്റ് നേടിയാണ് അധികാരത്തില്‍ എത്തിയത്. സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷമാകട്ടെ 18 സീറ്റില്‍ ഒതുങ്ങി. ഇത്തവണ സി പിഎമ്മും കോണ്‍ഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
മാര്‍ച്ച് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 259 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: