മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍. ഹിന്ദുത്വ ആദര്‍ശങ്ങളുടെ ആള്‍രൂപമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീരസവര്‍ക്കറുടെ ജന്മദേശമായ നാസിക്കിലെ ബാഗൂര്‍ ഗ്രാമത്തിലാണ് മ്യൂസിയവും തീം പാര്‍ക്കും ഒരുക്കുന്നത്.
സവര്‍ക്കറുടെ ചരമവാര്‍ഷിക ദിവനത്തില്‍ ടൂറിസം മന്ത്രി മംഗള്‍ പ്രഭാത് ലോധയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. “സവര്‍ക്കറുടെ ജീവിതവും ചിന്തകളും നമുക്കെല്ലാം പ്രചോദനമാണ്. “- അദ്ദേഹം പറഞ്ഞു. “ഇദ്ദേഹത്തിന്റെ ജീവിതവും പ്രവത്തനങ്ങളും ലോകം മുഴുവന്അറിയാന് പര്യാപ്തമായ വിധം സ്മാരകം ഉയര്‍ത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. “- മംഗള്‍ പ്രഭാത് ലോധ പറഞ്ഞു.
തീം പാര്‍ക്ക് മഹാരാഷ്ട്രയിലെ ടൂറിസം വകുപ്പാണ് മാനേജ് ചെയ്യുക. “ഭാഗൂര്‍, നാസിക്കിലെ അഭിനവ് ഭാരത് മന്ദിര്‍, പുനെയിലെ സവര്‍ക്കാര്‍ ചെയര്‍ സെന്റര്‍, ഫെര്ഗൂസന് കോളെജ് ഹോസ്റ്റല്‍,സംഗ്ലിയിലെ ബാബറാവു സവര്‍ക്കര്‍ മെമോറിയല്‍, രത്നഗരിയിലെ പതിത് പവന് മന്ദിര്‍, മുംബൈയിലെ സവര്‍ക്കര്‍ മെമോറിയല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സവര്‍ക്കര്‍ ടൂറിസം പര്യടന പദ്ധതിയാണ് തയ്യാറാക്കുന്നത്”- ലോധ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: