ന്യൂദല്‍ഹി: റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ മറ്റൊരു നുണ തട്ടിവിട്ട് രാഹുല്‍ ഗാന്ധി. 52 വയസായിട്ടും തനിക്ക് ഇപ്പോഴും സ്വന്തമായി വീടില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ കമന്റ്. എന്നാല്‍ 2019ല്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് വയനാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി നില്ക്കുമ്പോള് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം രാഹുല്‍ഗാന്ധിയ്ക്ക് 21 കോടി 68 ലക്ഷം രൂപ സ്വത്തുണ്ട്. ഇത്രയും സ്വത്ത് കൈവശമുള്ളയാള്‍ക്ക് ഇന്ത്യയില്‍ എവിടെയും ആഢംബരവസതി വരെ പണിതുയര്‍ത്താന്‍ കഴിയുമെന്നിരിക്കെയാണ് ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ട് തനിക്ക് 52ാം വയസ്സിലും വീടില്ലെന്ന പ്രസ്താവന രാഹുല്‍ നടത്തിയത്.
വയനാട്ടില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി നില്ക്കുമ്പോള് സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം രാഹുല്‍ഗാന്ധിയുടെ സ്ഥാവര ജംഗമസ്വത്തുക്കള്‍ 15കോടി 88 ലക്ഷം എന്നാണ് കാണിച്ചിരുന്നത്. സമ്പാദ്യം 5 കോടി 80 ലക്ഷം രൂപ വേറെ. ഇത്രയും സ്വത്തുള്ളയാള്‍ക്ക് സ്വന്തമായി വീടുവാങ്ങാന്‍ ബുദ്ധിമുട്ടോ എന്നാണ് ബിജെപി ചോദിക്കുന്നത്. 2014ല്‍ നിന്നും 2019 എത്തുമ്പോഴേക്കും രാഹുലിന്റെ ആസ്തിയില്‍ ഏഴ് കോടിയോളം രൂപയുടെ വര്‍ധനവ് ഉണ്ടായി. 2014ലെ തെരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കയ്യിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ ആസ്തിവെറും 9.4 കോടി മാത്രമായിരുന്നു. വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ2019ല്‍ കയ്യില്‍ 5 കോടി80 ലക്ഷം സമ്പാദ്യമുണ്ടെന്നും കാണിച്ചിരുന്നു. നാല് ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. വിവിധ ബാങ്കുകളില്‍ 17.93 ലക്ഷത്തിന്റെ സമ്പാദ്യം. ഓഹരി, ബോണ്ട് എന്നിവയിലുള്ള നിക്ഷേപം 5 കോടിയില്‍ പരം രൂപയുടേതായിരുന്നു. പോസ്റ്റോഫീസ് നിക്ഷേപം, ഇന്‍ഷ്വറന്‍സ് എന്നിവയുള്‍പ്പെടെ40 ലക്ഷം രൂപയുടെ നിക്ഷേപം ഉള്‍പ്പെടെയാണ് ആകെ കയ്യിലെ പണം 5 കോടി 80 ലക്ഷം എന്ന് കാണിച്ചിരുന്നത്.
“1997ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലം. അന്ന് ഞങ്ങൾക്ക് താമസിക്കാൻ സർക്കാർ നൽകിയ വീട് സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. വീട്ടിൽ വിചിത്രമായ ചില സാഹചര്യങ്ങളുണ്ടായി. അപ്പോൾ അമ്മ പറഞ്ഞു വീട് ഞങ്ങളുടെതല്ലെന്നും സർക്കാരിന്റെതാണെന്നും ഒഴിയുകയാണെന്നും. എങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതറിഞ്ഞപ്പോൾ മുതൽ താന്‍ അസ്വസ്ഥനായി”- കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തട്ടിവിട്ട നുണ ഇതായിരുന്നു.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയെ ഒരു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷത്തിലേക്ക് മാറ്റിയെടുക്കുന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.താടിവടിക്കാതെയായി. താടി ട്രിം ചെയ്യാതെ ഒരു ഭിക്ഷാംദേഹിയുടെ രൂപത്തിലാണ് രാഹുല്‍ ഇപ്പോള്‍. ഇനി സ്വന്തമായി വീടില്ലെന്നു കൂടി പറഞ്ഞ് ജനങ്ങളുടെ സഹതാപം പരമാവധി ഇരന്നുവാങ്ങാനുള്ള തത്രപ്പാടിലാണ്.
തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഒരുപാട് സമയം വേണ്ടിവന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശത്തോടുള്ള ബി.ജെ.പി നേതാവ് സംബിത് പത്രയുടെ പരിഹാസം. 52വയസ് കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സ്വന്തം ചുമതലകളെ കുറിച്ച് ബോധവാനാകുന്നത്.പാർട്ടിയുടെ അധ്യക്ഷ പദവിയൊഴിച്ച ശേഷം അദ്ദേഹം തന്റെ ചുമതലകളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാ ഗാന്ധി കുടുംബാംഗങ്ങളെയും പോലെ നിങ്ങളുടെതും ആരോടും ഉത്തരവാദിത്തമില്ലാത്ത അധികാരമാണെന്നാണ് എനിക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: