തൃശൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ രാഷ്ട്രീയ യോഗം നടത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ശക്തി കണ്ട് ഭയന്നെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗോവിന്ദന്റെ ജാഥ തൃശൂര്‍ ജില്ലയില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ ഓടിയെത്തി തൃശൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത് ജാഥ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നം ശക്തമെന്നു തെളിയിക്കുന്നതാണ്. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരും പ്രതിരോധിക്കാന്‍ എത്തിയില്ലെന്നതു എന്തുകൊണ്ടാണെന്നു വ്യക്തമാണെന്നും റിയാസ്. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് 5നു കൊച്ചിയില്‍ എത്തുന്നുണ്ട്. തുടര്‍ന്നു തൃശൂരില്‍ നടക്കുന്ന ബിജെപി പരിപാടിയിലും പങ്കെടുക്കുന്നുണ്ട്.
വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. ശക്തന് തമ്പുരാന് സ്മാരകം സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വടക്കുനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: