ന്യൂദല്‍ഹി: ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പിഎഫ് പെന്ഷന് ഓപ്ഷന് നല്‍കുന്നതിനുള്ള ലിങ്ക് എത്തി. അര്‍ഹതയുള്ളവര്‍ക്ക് ഉയര്‍ന്ന പിഎഫ് പെന്‍ഷനുള്ള ഓപ്ഷന് തെരഞ്ഞെടുക്കാന്‍ സുപ്രീംകോടതി അനുവദിച്ച കാലാവധി മാര്‍ച്ച് നാലിന് അവസാനിക്കുമെങ്കിലും ഓപ്ഷന് നല്‍കാനുള്ള അവസാന തീയതി മേയ് മൂന്നു നീട്ടിയിട്ടുണ്ട്. ലിങ്കില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്
ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യാം- https://unifiedportal-mem.epfindia.gov.in/memberInterfacePohw/
അര്‍ഹതയുള്ള ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് മുഴുവന്‍ ഓപ്ഷന് തെരഞ്ഞെടുക്കാനുള്ള സാവകാശം സുപ്രീംകോടതി പറഞ്ഞ സമയത്തിനുള്ളില്‍ ലഭിക്കാനിടയില്ല. അതിനാലാണ് തീയതി മേയ് മൂന്നു വരെ നീട്ടിയത്. നിരവധി ആള്ക്കാര് ഒരേസമയം, ലിങ്കില്‍ കയറുന്നതിനാല്‍ പലപ്പോഴും സാങ്കേതിക തകരാര്‍ പിഎഫ് വെബ്സൈറ്റിനു നേരിട്ടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: