കേപ്ടൗണ്‍ : വനിതാ ക്രിക്കറ്റില്‍ ആധിപത്യം അടിവരയിട്ട് ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം. ആകെ നടന്ന എട്ട് വനിതാ ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴിലും കളിച്ച ആസ്ട്രേയില ആറിലും ജയിക്കുകയായിരുന്നു.പ്രഥമ കിരീടം ഇംഗഌണ്ടിനായിരുന്നു. ഒരുതവണ വെസ്റ്റ് ഇന്‍ഡീസും ജേതാക്കളായി. ആദ്യമായി ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കയെ 9 റണ്‍സിന് തോല്പിച്ചാണ് ആസ്ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയത്.
. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്ട്രേലിയ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്ട്രേലിയയുടെ ഓപ്പണറായി ഇറങ്ങിയ ബേത് മൂണി 53 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ അലീസ ഹീലി (20 പന്തില്‍ 18), ആഷ്ലി ഗാര്‍ഡ്നര്‍ (21 പന്തില്‍ 29), ഗ്രെയ്സ് ഹാരിസ് (ഒന്‍പതു പന്തില്‍ 10), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (11 പന്തില്‍ 10), എലിസ് പെറി (അഞ്ച് പന്തില്‍ ഏഴ്), ജോര്‍ജിയ വാറെം (0) എന്നിവരാണ് പുറത്തായത്. ടാലിയ മഗ്രോ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മരിസെയ്ന്‍ കാപ്പ് 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷബ്നിം ഇസ്മയില്‍ 26 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. എംലാബ, ക്ലോയ് ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ഓപ്പണര്‍ ലോറ വോള്‍വാര്‍ത്ത് അര്‍ധസെഞ്ചറിയുമായി പൊരുതിയെങ്കിലും, പിന്തുണ നല്കാന് സഹതാരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ 48 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റണ്‍സെടുത്തു. ലോറയ്ക്ക് പുറമെ തിളങ്ങിയത് 23 പന്തില്‍ 25 റണ്‍സെടുത്ത ക്ലോയ് ട്രിയോണ്‍ മാത്രം. ടാസ്മിന്‍ ബ്രിറ്റ്സ് (10), മരിസെയ്ന്‍ കാപ്പ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍.
ഓസീസിനായി മേഗന് ഷൂട്ട്, ആഷ്ലി ഗാര്‍ഡ്നര്‍, ഡാര്‍സി ബ്രൗണ്‍, ജെസ് ജൊനാസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയെ 5 റണ്‍സിന് മറികടന്നാണ് ആസ്ട്രേലിയ ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: