തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി. തമിഴ്നാട് തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ ഇയാളുടെ കാമുകി ഇന്‍ഷയും സഹോദരന് ഷഫീറും അറസ്റ്റില്‍.
കഴിഞ്ഞ 22നാണ് സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിലെ മുഹൈദിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു.
ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയ മുഹൈദിനോട് ഇന്ഷ ഒരു കോടി നല്കാന് ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി 15.70 ലക്ഷം രൂപയും രണ്ട് ഫോണും സ്വര്‍ണവും ഇന്‍ഷയും സഹോദരനും ചേര്‍ന്ന് തട്ടിയെടുത്തു. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങി. പിന്നാട് ഇയാളെ സ്കൂട്ടറില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്നാണ് മുഹൈദിന്റെ പരാതിയില്‍ പറയുന്നത്.
ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ഇന്ഷ ഉള്‍പ്പടെ ആറ് പേര് പോലീസ് പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ ഇന്ഷ തിരുവനന്തപുരം വനിതാ പോലീസ് സ്റ്റേഷനിലും മറ്റ് പ്രതികള്‍ ശംഖുമുഖം സ്റ്റേഷനിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: