ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഒരു വാര്‍ത്താസമ്മേളനത്തില്‍ അദാനിയുമായി മോദിക്ക് ബന്ധമുണ്ടെന്ന് പരിഹസിക്കാന്‍ വേണ്ടി മോദിയെ വിളിച്ചത് ‘നരേന്ദ്ര ഗൗതംദാസ് മോദി’യെന്നാണ്. വാര്‍ത്താസമ്മേളനത്തില്‍ പവന് ഖേര പറഞ്ഞതിങ്ങിനെയാണ്: “എന്ത് പ്രശ്നമാണ് നരേന്ദ്ര ഗൗതം ദാസ് മോഡിയ്ക്കുള്ളത്?”. ഇവിടെ നരേന്ദ്രമോദിയുടെ അച്ഛന്റെ ദാമോദര്‍ ദാസ് എന്ന പേരിന് പകരം അദാനിയെക്കൂടി ചേര്‍ത്ത് ഗൗതം ദാസ് എന്നാക്കി മാറ്റുകയായിരുന്നു പവന് ഖേര.
പ്രധാനമന്ത്രിയുടെ അച്ഛനെ അപമാനിച്ചുകൊണ്ടുള്ള പവന് ഖേരയുടെ പ്രസ്താവനയ്ക്ക് വലിയ എതിര്‍പ്പുണ്ടായി. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് മാറ്റി വില കുറഞ്ഞ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നുവരെ ബിജെപി ആരോപിച്ചു.
മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ വീട്ടിലേക്ക് വരെ മാര്‍ച്ച് നടത്തി. ഇതോടെ കോണ്‍ഗ്രസ് നടുങ്ങി. പവന് ഖേര താന്‍ പറഞ്ഞത് നാക്കുപിഴയാണെന്ന് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചു.
പിന്നീടാണ് പവന് ഖേരയെ വിമാനത്താവളത്തില്‍ നിന്നും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഖേരയുടെ ജാമ്യത്തിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ എത്തിയത് അഭിഷേക് മനു സിംഘ് വിയാണ്. ഖേര വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ച ഭാഷ തെറ്റാണെന്നായിരുന്നു മനു സിംഘ് വി സുപ്രീംകോടതി മുമ്പാകെ പറഞ്ഞത്. “അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവന എന്തെന്ന് കോടതി മുമ്പാകെ പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരിയ്ക്കലും അത്തരം ഒരു പ്രസ്താവന നടത്തുകയില്ല. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പവന് ഖേരയ്ക്കെതിരായുള്ള കേസുകള്‍ ഒന്നിപ്പിച്ച് ഒരിടത്താക്കണം. ജാമ്യവും അനുവദിക്കണം.”- വളരെ വിനയത്തോടെ ഖേര ചെയ്ത തെറ്റിനെ ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു അഭിഷേക് മനു സിംഘ് വിയുടെ വാദം.
പക്ഷെ ജാമ്യം അനുവദിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയ്ക്ക് ഒരു താക്കീത് നല്കാന് മറന്നില്ല- “ജാമ്യം അനുവദിക്കാം. പക്ഷെ വാദങ്ങള്‍ക്ക് അല്പനം നിലവാരമുണ്ടായിരിക്കണം.”. പവന്‍ഖേര നടത്തിയ നാണം കെട്ട പ്രസ്താവനയ്ക്കെതിരായ ശക്തമായ അമര്‍ഷമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഈ വാചകത്തിലൂടെ രേഖപ്പെടുത്തിയത്.
“സുപ്രീംകോടതിയില്‍ ചെയ്ത തെറ്റിന് പവന് ഖേര മാപ്പ് പറഞ്ഞു. ഇത്തരം നിലവാരമില്ലാത്ത ഭാഷ രാഷ്ട്രീയത്തില്‍ വാദിക്കാന്‍ ഇനി കോണ്‍ഗ്രസ് ഉപയോഗിക്കുില്ലെന്ന് കരുതുന്നു. “- പവന് ഖേറ മാപ്പ് പറഞ്ഞതിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: