ന്യൂദല്‍ഹി: കൂടുതല്‍ വേഗതയും സുരക്ഷയും മനോഹാരിതയും സൗകര്യങ്ങളുമുള്ള, അലുമിനിയത്തില്‍ നിര്‍മിച്ച വന്ദേഭാരത് എക്പ്രസുകള്‍ ഒരുങ്ങുന്നു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ആദ്യം നൂറെണ്ണമാണ് നിര്‍മിക്കുക. ആദ്യമായാണ് രാജ്യത്ത് അലൂമിനിയം ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഭാരം കുറവായതിനാല്‍ വേഗത കൂടുതലാണ്, ഊര്‍ജ്ജവും കുറച്ചു മതി.
സ്വിസ് കമ്പനി സ്റ്റാഡലറും ഇന്ത്യന്‍ കമ്പനി മേധയും ചേര്‍ന്നാണ് ഒരു കരാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മറ്റൊന്ന് ഫ്രാന്‍സിന്റെ അല്‍സ്റ്റോമും. 30,000 കോടിയുടെ പദ്ധതിയാണിത്. നിലവില്‍ സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് കോച്ചുകള്‍ നിര്‍മിക്കുന്നത്. സോണിപത്തിലെ കോച്ച് നിര്‍മാണ ശാലയിലാകും ഇവ നിര്‍മിക്കുക. 35 കൊല്ലത്തെ അറ്റകുറ്റപ്പണിയടക്കമാണ് കരാര്‍ നല്‍കുക. ആദ്യം 13,000 കോടിയാകും നല്‍കുക. ബാക്കി തുക 35 കൊല്ലംകൊണ്ട് കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: