കൊച്ചി: 2011ലേ കള്ളപ്പണ ഇടപാട് സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോയുടെ നോട്ടം ജോയ് ആലൂക്കയ്ക്ക് മേല്‍ പതിഞ്ഞിരുന്നുവെന്ന് ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ വെബ് സൈറ്റില്‍ പറയുന്നു.
ഓഹരി വിപണിയില്‍ ഷെയര്‍ ഇറക്കാന്‍ 2011ല്‍ ജോയ് ആലൂക്ക ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് അത് നടക്കാതെ പോയത് കൊച്ചിയില്‍ അദ്ദേഹം നടത്തിയ സംശയാസ്പദമായ ഒരു ഭൂമിയിടപാടാണ്. ഈ ഭൂമിയിടപാടിലെ പണക്കൈമാറ്റം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് അന്ന് വി.എസ്. അച്യുതാനന്ദന് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ഓഹരിവിപണിയില്‍ കമ്പനിയുടെ ഓഹരി ഇറക്കാനുള്ള തീരുമാനത്തില്‍ നിന്നും ജോയ് ആലൂക്ക പിന്‍വാങ്ങിയിരുന്നു.
ഇത് സംബന്ധിച്ച് ബൈജു സ്വാമി പങ്കുവെച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് വിശദമായി പറയുന്നുണ്ട്. ബൈജു സ്വാമിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ജോയ് ആലുക്കയുടെ കമ്പനിക്ക് എന്ത് പറ്റും, അയാളുടെ വീട് തിരിച്ചു കിട്ടുമോ എന്നൊക്കെ ചിലർ ചോദിക്കുന്നു.
2011 ൽ ഞാൻ ജോലി ചെയ്തിരുന്ന ഇനാം ഫിനാൻഷ്യൽ കണ്സള്റ്റൻസും സിറ്റി ബാങ്കും ചേർന്ന് ജോയ് ആലുക്കയുടെ IPO ക്ക് സെബിയിൽ DRHP ഫയൽ ചെയ്തതും തുടർന്ന് ഇഷ്യുവിന്റെ ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് മാധ്യമങ്ങളിൽ പരസ്യം ചെയ്യുകയും ചെയ്തിരുന്നു. അന്ന് മെർച്ചന്റ് ബാങ്കേഴ്സ് ആയ ഞങ്ങളോട് ഇഷ്യു ഓപ്പൺ ചെയ്യുന്നതിന് ഏകദേശം ഒരു മാസം മാത്രം ഉള്ളപ്പോൾ അദ്ദേഹം ഇഷ്യു പോസ്റ്റ്പോൺ ചെയ്യാൻ ആവശ്യപ്പെട്ടു. അന്ന് കേന്ദ്രഭരണത്തിൽ ഇരുന്ന ചിദംബരത്തിന് ഇന്റലിജിൻസ് ബ്യുറോ പാസ്സ് ചെയ്ത രഹസ്യ വിവരം മൂലം ചിദംബരം അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു. പിന്നീട് അദ്ദേഹം ഇഷ്യു വേണ്ടെന്ന് വെച്ചു. ഇതൊക്കെ സെബി സൈറ്റിൽ ഉണ്ട്.
അന്ന് ഇന്റലിജിൻസ് ബ്യുറോയ്ക്ക് കത്തെഴുതിയത് മുഖ്യമന്ത്രി ആയിരുന്ന വി എസ് ആണെന്നും കൊച്ചിയിൽ നടന്ന ഒരു വൻ റിയൽ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച് സൂചന കത്തിൽ ഉണ്ടായിരുന്നു എന്നും മുംബൈ grapevine പ്രബലം ആയിരുന്നു.
ചുരുക്കി പറഞ്ഞാൽ അന്ന് മുതൽ ജോയ് PMLA സ്ക്രീനിംഗ്ൽ ആയിരുന്നു.
ഇനി ഇൻബോക്സിൽ ഉള്ള ചോദ്യത്തിന് ഉത്തരം.
ജോയ് ആലുക്കസ് ട്രേഡേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 100% ഓഹരികളും കണ്ട് കെട്ടിയ സ്ഥിതിക്ക് ഇപ്പോൾ ആ കമ്പനി അദ്ദേഹത്തിന്റേത് അല്ല. അല്ലെങ്കിൽ കോടതി ഇടപെട്ട് സ്റ്റെ കൊടുക്കണം. അന്വേഷണം തുടരുന്ന സ്ഥിതിക്ക് കോടതി ഈ ഘട്ടത്തിൽ ഇടപെടാൻ സാധ്യത കുറവാണ്. മറ്റൊരു കാര്യം അയാളുമായി സാമ്പത്തിക ഇടപാടുകൾ തുടർച്ചയായി നടത്തുന്നവരുടെ അടുക്കൽ ഈ ഡി എത്തിയേക്കാം. ജോയ് അലുക്കാസ് എന്ന ഇന്ത്യൻ ജുവേലറി കമ്പനി തത്വത്തിൽ നിലവിൽ ഇല്ല. ആ സ്ഥാപനത്തിൽ ഡെപ്പോസിറ്റ് ചെയ്തവരുടെ കാശ് ഇനി കമ്പനിയുടെ കേസ് കഴിഞ്ഞു മാത്രം മിച്ചം ഉണ്ടെങ്കിൽ തിരിച്ചു കിട്ടിയേക്കും.
ജോയ്ക്ക് വേറെയും വീടുകൾ ഉണ്ടെങ്കിൽ അറ്റാച് ചെയ്ത വീട് എവിക്ഷൻ ഉണ്ടാകും.
ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട് സ്വർണം കച്ചവടം പോലെ അധോലോകം, കള്ളപ്പണം, ഹവാല സ്വാധീനം ഉള്ള ഒരു ബിസിനസ് ഇല്ല. അവരുടെ കണക്കുകൾ ശെരിയെന്നോ കൃത്യമെന്നോ അവർക്ക് പോലും നിശ്ചയം ഉണ്ടാകില്ല. ആ ബിസിനസ്സിൽ ഉൾപ്പെട്ട എല്ലാവർക്കും ഇന്നല്ലെങ്കിൽ നാളെ ഇതേ പ്രശ്നം ഉണ്ടാകും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: