വാഷിംഗ്‌ടൺ ഡി സി: ഉക്രൈൻ- റഷ്യ സംഘർഷം ഒരു വർഷം പിന്നിടുന്ന സന്ദർഭത്തിൽ ബെയ്ജിംഗിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉക്രൈൻ-റഷ്യൻ സമാധാന നിർദ്ദേശത്തെ യുഎസ് ഉദ്യോഗസ്ഥർ തള്ളികളഞ്ഞു. റഷ്യയ്‌ക്ക് മാരകായുധങ്ങൾ വിതരണം ചെയ്യുന്ന ചൈനയുടെ ഭീഷണി ഗൗരവമുള്ളതാണെന്നു ലോക രാഷ്‌ട്രങ്ങൾക്കു യു.എസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ചൈനയുടെ “ഉക്രൈൻ പ്രതിസന്ധിയുടെ രാഷ്‌ട്രീയ പരിഹാരത്തെക്കുറിച്ചുള്ള നിർദേശങ്ങൾ “പരമാധികാരം”, “വിരോധം അവസാനിപ്പിക്കുക”, “സമാധാന ചർച്ചകൾ പുനരാരംഭിക്കുക” എന്നിവയ്‌ക്ക് അവ്യക്തമായ പിന്തുണ മാത്രമാണ് ഉറപ്പുനൽകുന്നതെന്നു യുഎസ് ആരോപിച്ചു. ചൈന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനു നൽകുന്ന പിന്തുണയിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുവെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വെള്ളിയാഴ്ച വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വശത്ത് സ്വയം നിഷ്പക്ഷവും സമാധാന നിർദേശങ്ങളും പരസ്യമായി അവതരിപ്പിക്കാൻ ചൈന ശ്രമിക്കുമ്പോൾ തന്നെ , യുദ്ധത്തെക്കുറിച്ചുള്ള റഷ്യയുടെ തെറ്റായ നയങ്ങളെ ക്കുറിച്ചും സംസാരിക്കുന്നു,” വെടിനിർത്തൽ പ്രഖാപിക്കുന്നതിനു “ചൈന മുന്നോട്ടുവെച്ച 12 നിർദേശങ്ങളിൽ .ഉക്രൈൻ പരമാധികാരത്തെക്കുറിച്ച് അവർ പറയുന്നത് ഗൗരവമുള്ളവരാണെങ്കിൽ, ഈ യുദ്ധം നാളെ അവസാനിക്കും – ബ്ലിങ്കൻ പറഞ്ഞു.
“എല്ലാ രാഷ്‌ട്രങ്ങളുടെയും പരമാധികാരത്തെ മാനിക്കുകയെന്നതാണ് ആദ്യമായി ചെയ്യണ്ടത് എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ ആദ്യ പ്രതികരണം. ഇത് പുടിൻ നടത്തിയ തിരഞ്ഞെടുപ്പിന്റെ യുദ്ധമായിരുന്നു,” സള്ളിവൻ വ്യാഴാഴ്ച വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.
“സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിന് ആവശ്യമായ “ചൈനീസ് പരമാധികാര നേതാവ് ഷി ജിൻപിംഗിൽ നിന്നുള്ള “പ്രധാന നിർദ്ദേശങ്ങൾ” പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി കഴിഞ്ഞ ആഴ്ചയിൽ പറഞ്ഞിരുന്നു. ഉക്രൈനെതിരെ ഉപയോഗിക്കുന്നതിന് മോസ്‌കോയ്‌ക്ക് മാരകമായ ആയുധങ്ങൾ നൽകുന്നത് ചൈന പരിഗണിക്കുന്നതായി ഈ ആഴ്ച ബ്ലിങ്കെൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നിർദ്ദേശം.
ബീജിംഗിന്റെ സമാധാന നിർദ്ദേശത്തിൽ “ഉക്രൈനിലെ നിയമവിരുദ്ധമായ അധിനിവേശത്തെ അപലപിക്കാൻ ചൈന തയാറാകാത്തതിനെതിരെ ലോകനേതാക്കൾ കൂട്ടത്തോടെ രംഗത്തുവന്നിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് വെള്ളിയാഴ്ച പറഞ്ഞു. അതേസമയം ഉക്രൈനിൽ നിന്ന് റഷ്യ ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഐക്യരാഷ്‌ട്രസഭയുടെ പ്രമേയത്തിൽ നിന്ന് ചൈന വിട്ടുനിന്നതിന്നാൽ ചൈനയുടെ നിർദ്ദേശങ്ങൾ യൂറോപ്യൻ യൂണിയൻ പരിഗണിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: