കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്തംഗത്തിന്റെ ഭീഷണി സന്ദേശം. കണ്ണൂര്‍ ജില്ല മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ സി. സുചിത്രയാണ് തൊഴിലാളികള്‍ക്ക് ശബ്ദ സന്ദേശം അയച്ചത്. ജാഥക്ക് പോകാത്തവര്‍ക്ക് ജോലി നല്‍കണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് സന്ദേശത്തില്‍ പറയുന്നു. അസൗകര്യമുള്ളവര്‍ തന്നെ നേരിട്ട് വിളിക്കണം,അവര്‍ക്കുള്ള മറുപടി നേരിട്ട് നല്‍കുമെന്നും പഞ്ചായത്തംഗം സന്ദേശത്തിലൂടെ അറിയിക്കുന്നു. പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടുത്ത മാസം മുതല്‍ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിയും ഉണ്ട്.
തളിപ്പറമ്പില്‍ രാവിലെ ജാഥ എത്തുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മുഴുവന്‍ അതില്‍ പങ്കെടുക്കണം. നമ്മുടെ വാര്‍ഡില്‍ പ്രത്യേക മസ്റ്റ് റോള്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. പണിയുള്ള വാര്‍ഡുകളിലെല്ലാം കൃത്യമായി പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവന്‍ ആളുകളും ആ ജാഥയില്‍ പങ്കെടുക്കണം. വരാന്‍ സാധിക്കാത്തവര്‍ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആള്ക്കാര് ആണെങ്കില്‍ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മള് ചിന്തിക്കാം എന്നാണ് ഭീഷണി സന്ദേശം.
തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സുചിത്രം ഭീഷണി സന്ദേശം അയച്ചത്. ഈ ഗ്രൂപ്പിലെ തൊഴിലാളികളാണ് സന്ദേശം പുറത്ത് വിട്ടത്. സംഭവം വിവാദമായതോടെ ഭീഷണി സന്ദേശത്തിന്റെ ശബ്ദം തന്റെത് തന്നെയാണെന്ന് സുചിത്ര സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: