കോട്ടയം: മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം മണിമല പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് സെല്‍വരാജനും (76) മകന് വീനിഷിനും (30) പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോളി മാഗി ഫൊറോന പള്ളിക്ക് സമീപത്തെ വീട്ടിലാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു സംഭവം. തീപിടുത്തത്തില്‍ വീടിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു. വീടിന്റെ മുകള്‍ നിലയിലുണ്ടായിരുന്ന മകന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം വിനീത് മുകള്‍ നിലയില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പരിക്ക് പറ്റിയത്.
താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജിനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. വിഷപ്പുക ശ്വസിച്ച് രാജത്തിന്റെ നില ഗുരുതരമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന എത്തിയെങ്കിലും വാഹനത്തിന് വീടിന് സമീപത്തേയ്ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: