കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന പാര്‍ട്ടി ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി വെണ്ണലയില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് ഇപി പങ്കെടുത്തത്. എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ യാത്ര ആരംഭിക്കുന്നതിന്റെ തലേദിവസമാണ് ജയരാജന് കൊച്ചിയിലെത്തി ചടങ്ങില്‍ പങ്കെടുത്തത്. ഇപി ജയരാജനൊപ്പം കെ വി തോമസും ഉണ്ടായിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡന ആരോപണത്തിന് തുടക്കമിട്ട വിവാദ കത്ത് പുറത്തുവിട്ടത് നന്ദകുമാര്‍ ആയിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിന് പിന്നാലെ ഇംഎംസിസി ഡയറക്ടറായിരുന്ന ഷിജു എം വര്‍ഗീസ് കുണ്ടറയില്‍ മുന്‍മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥിയായതിന് പിന്നിലും നന്ദകുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.അതേസമയം നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇ പി ജയരാജന് പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
നന്ദകുമാറിന്റെ വീട്ടിലേക്ക് ആയല്ല പോയതെന്നും അസുഖബാധിതനായ പാര്‍ട്ടി പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനാണ് കൊച്ചിയില്‍ പോയതെന്നുമാണ് ഇപിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: