ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ ലോകബാങ്ക് അധ്യക്ഷനായി നിര്‍ദേശിച്ച് അമേരിക്ക. മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സിഇഒ ആയ അജയ് ബംഗ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തി ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. 2016 ല്‍ പദ്മശ്രീ നല്കി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് പൂനെയിലും
പഠിച്ചത് ദില്ലിയിലും ആണ്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ചേര്‍ന്ന് വടക്കന്‍മധ്യ അമേരിക്കയിലെ പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത വിഭവങ്ങള്‍ സമാഹരിക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍ അജയ് ബംഗ.’പൊതുമേഖല, സ്വകാര്യ മേഖല, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ബംഗയുടെ ട്രാക്ക് റെക്കോര്‍ഡ്,മികച്ചതാണ്
. സാമ്പത്തിക ഉള്‍പ്പെടുത്തലും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തം രൂപപ്പെടുത്തിയ ബംഗയുടെ അനുഭവ സമ്പത്തിനെ അഭിനന്ദിച്ച് കൊണ്ടാണ് ബൈഡന് സുപ്രധാന നീക്കം നടത്തിയത്. ‘ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ ലോകബാങ്കിനെ നയിക്കാന്‍ അജയ് സജ്ജനാണ്,’ ബൈഡന് പ്രസ്താവനയില്‍ പറഞ്ഞു. ‘വികസ്വര സമ്പദ്വ്യവസ്ഥയിലേക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിക്ഷേപം കൊണ്ടുവരികയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തതിനൊപ്പം, ആഗോള കമ്പനികള്‍ കെട്ടിപ്പടുക്കാനും നിയന്ത്രിക്കാനും അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ ചെലവഴിച്ചു.’ ബൈഡന് പ്രസ്താവനയില്‍
രാജി പ്രഖ്യാപിച്ച ഡേവിഡ് മാല്‍പാസിന് പകരമായി മെയ് ആദ്യം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ബാങ്കിലെ ഏറ്റവും വലിയ ഷെയര്‍ഹോള്‍ഡറായ യുഎസില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ഇതുവരെ ലോകബാങ്കിന്റെ തലപ്പത്തെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: