ദിണ്ടിഗല്‍: കുട്ടികള്‍ ഭസ്മവും കുങ്കുമവും തൊട്ട് സ്കൂളില്‍ വരുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ സ്കൂളില്‍ വിലക്ക്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. ദിണ്ടിഗല്‍ കെ.ആര്. ഗവ. സ്കൂളിലാണ് സംഭവം. അതേസമയം ഇത്തരമൊരുത്തരവ് സംസ്ഥാന സര്ക്കാരിന്റേതായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഭസ്മവും കുങ്കുമവും തൊട്ട് സ്കൂളില്‍ വരരുതെന്ന് സര്‍ക്കാര്‍ ചട്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ആര്. സ്കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മ്മല കുട്ടികളെ വിലക്കിയത്. പൊട്ടിടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത് ചോദ്യം ചെയ്ത രക്ഷിതാക്കളോട് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊട്ട് പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ടോ എന്ന് ചോദ്യത്തിന് പൊട്ട് പാടില്ലെന്നും കൈയില്‍ നൂല് ധരിക്കരുതെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. കുടുതല്‍ വിവരങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരക്കാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: