Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഡിജിപി ശ്രീജിത്തിനെ വര്‍ഗ്ഗീയ-ജാതിവാദിയാക്കാന്‍ ശ്രമം; മുസ്ലിമിനെയും ഈഴവരെയും തള്ളിപ്പറഞ്ഞു എന്ന് മുറിച്ചെടുത്ത വീഡിയോയുമായി പ്രചാരണം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്സാസെടുത്തതില്‍ നിന്നും ഒരു ഭാഗം അടര്‍ത്തിയെടുത്തിട്ടാണ് ഇപ്പോള്‍ അദ്ദേഹം വര്‍ഗ്ഗീയവാദിയും ജാതിമേല്‍ക്കോയ്‌മ പറയുന്നയാളുമൊക്കെ ആക്കി ബ്രാഹ്മണിക്കല്‍ ഹെജിമണിക്കാരും മറ്റും പ്രചരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 06:36 pm IST
in Kerala

തിരുവനന്തപുരം: സത്യസന്ധമായി കേസുകള്‍ അന്വേഷിക്കുന്ന എഡിജിപി ശ്രീജിത്തിനെ കുറെ നാളുകളായി പലരും ചെളിവാരിയെറിയാന്‍ നോക്കിയിരുന്നു. കേസന്വേഷണങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരാണ് ശ്രീജിത്തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചിരുന്നവര്‍. ഇപ്പോള്‍ അദ്ദേഹത്തെ വര്‍ഗ്ഗീയ വാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. കഴിഞ്ഞ ദിവസം സിവില്‍  സര്‍വ്വീസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്സാസെടുത്തതില്‍ നിന്നും ഒരു ഭാഗം അടര്‍ത്തിയെടുത്തിട്ടാണ് ഇപ്പോള്‍ അദ്ദേഹം വര്‍ഗ്ഗീയവാദിയാണെന്ന് ബ്രാഹ്മണിക്കല്‍ ഹെജിമണിക്കാരും മറ്റും പ്രചരിപ്പിക്കുന്നത്.  

അദ്ദേഹം ക്ലാസെടുക്കുന്നതിനിടയില്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.  മുസ്ലിങ്ങള്‍ക്ക് തറവാടില്ലെന്നും നായന്മാര്‍ക്ക് മാത്രമേ തറവാടുള്ളൂ എന്നും ശ്രീജിത്ത് ക്ലാസെടുക്കുന്നതിനിടയില്‍ ഹിദ എന്ന ഒരു മുസ്ലിം പെണ്‍കുട്ടിയോട് പറഞ്ഞു എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്നത്.  

സാധാരണകുടുംബത്തില്‍ ജനിച്ച് സിവില്‍ സര്‍വ്വീസ് പാസായി ഐപിഎസ്സുകാരനായ ശ്രീജിത്ത് വലിയ ഭക്തനും മൂകാംബികാ ദേവിയുടെ ഉപാസകനും ആണ്. മാസത്തിലൊരുക്കിലെങ്കിലും മൂകാംബികയില്‍ പോയി അമ്മയെ കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത വ്യക്തികൂടിയാണ്.  

ഇദ്ദേഹം തിരുവനന്തപുരത്തെ ഒരു പ്രമുഖ സിവില്‍ സര്‍വീസ് ട്രെയിനിംഗ് ക്യാമ്പില്‍ നടത്തിയ ക്ലാസിനിടയില്‍ ഹിദ എന്ന മുസ്ലിം പെണ്‍കുട്ടിയോട് പറഞ്ഞ ഒരു വാചകമാണ് വിവാദമായത്.  ആന്ത്രോപ്പോളജിയെക്കുറിച്ച് ക്ലാസെടുക്കാനാണ് ശ്രീജിത്ത് അവിടെ എത്തിയത്. ആന്ത്രോപ്പോളജി (നരവംശശാത്രം)യിലെ ഒരു പ്രധാന സങ്കല്‍പമായ ഡോമിനന്‍റ് കാസ്റ്റ് എന്നത് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇപ്പോള്‍ ചിലര്‍ വിവാദമാക്കിയ പരാമര്‍ശം ശ്രീജിത്ത് നടത്തിയത്. മൊത്തത്തിലുള്ള ക്ലാസില്‍ നിന്നും ഈ  ഒരു ഭാഗം അടര്‍ത്തിമാറ്റിയാണ് ബ്രാഹ്മണിക്കല്‍ ഹെജിമണിക്കാര്‍ പ്രചരിപ്പിക്കുന്നത്.  

എസ്. ശ്രീജിത്ത് എന്ന തന്റെ പേരിലെ ഇനീഷ്യലായ എസ് അമ്മയുടെ പേരാണെന്ന് ശ്രീജിത് ക്ലാസില്‍ വിശദീകരിച്ചുതുടങ്ങിയത് ഡോമിനന്‍റ് കാസ്റ്റ് എന്ന സങ്കല്‍പത്തെക്കുറിച്ച് പറയാനാണ്. എസ്. ശ്രീജിത് എന്നാല്‍  സുഭദ്രാമ്മ ശ്രീജിത് എന്നാണെന്നും  താന്‍ മരുമക്കത്തായ സമ്പദായത്തില്‍പ്പെട്ട സമുദായത്തില്‍  നിന്നും  വരുന്ന വ്യക്തിയാണെന്നും ശ്രീജിത് ക്ലാസില്‍ വിശദീകരിച്ചിരുന്നു. മക്കത്തായം (പുരുഷാധിപത്യം- പാട്രിയാര്‍ക്കി)  പിന്തുടരുന്ന എല്ലാ സമൂഹങ്ങളും  മരുമക്കത്തായം (മാട്രിയാര്‍ക്കി- സ്ത്രീയാധിപത്യം) പിന്തുടരുന്ന സമുദായങ്ങളെ ഗോത്രവര്‍ഗ്ഗങ്ങളായും അധകൃതരായും അപരിഷ്കൃതരായും കാണുന്ന പ്രവണതയുണ്ടെന്നും ശ്രീജിത് പറയുന്നു. അതിന് ഉദാഹരണമാണ് ആഫ്രിക്കയിലെ മസായി വംശം, എസ്കിമോസ്,  നീലഗിരിയിലെ തോഡാസ്, സൗത്ത്  അമേരിക്കയിലെ പോപ്പി ഇന്ത്യന്‍സുമെല്ലാം.-  ശ്രീജിത് പറയുന്നു.  മരുമക്കത്തായക്കാര്‍ (അമ്മയ്‌ക്കും സ്ത്രീകള്‍ക്കും മേധാവിത്വമുള്ള സമൂഹം) ഗോത്രവിഭാഗവും അധകൃതരും  അപരിഷ്കൃതരുമാണ് എന്ന സങ്കല്‍പത്തിന് അപവാദമായ ഒരേയൊരു ഭൂപ്രദേശം കേരളമാണെന്നും അത് കേരളത്തിലെ നായന്മാരാണെന്നും ശ്രീജിത് പറഞ്ഞുവെയ്‌ക്കുന്നു. ഇനി അദ്ദേഹം ഡോമിനന്‍റ് കാസ്റ്റ് എന്ന സങ്കല്‍പം കൂടുതല്‍ വിശദീകരിക്കുകയാണ്. . ആന്ത്രോപ്പോളജിയില്‍ ഡോമിനന്‍റ് കാസ്റ്റ് എന്ന സങ്കല്‍പമുണ്ട്. കേരളത്തില്‍ ആ ഡൊമിനന്‍റ് കാസ്റ്റ്  നായന്മാരാണ്. ഹിദയുടെ തറവാട്ടില്‍ ആരൊക്കെയുണ്ട്? നിങ്ങള്‍ക്ക് തറവാടുണ്ടോ?- ഇതായിരുന്നു ശ്രീജിത്തിന്റെ അടുത്ത ചോദ്യം.  ഇസ്ലാമല്ലേ, ഇവര്‍ക്ക് എവിടെയാ തറവാട്. അത് നായരുടെ വാക്കാണ്. നിങ്ങള്‍ക്ക് ജാതിയില്ലല്ലോ, പ്രവാചകന് ജാതിയില്ല.എന്നും ശ്രീജിത് പറയുന്നു.  

നമ്പൂതിരി ഡോമിനന്‍റ് കാസ്റ്റ്.എന്ന് വിളിക്കാന്‍ കഴിയില്ല. കാരണം തറവാടിന് തുല്യമായി നമ്പൂതിരി ഉപയോഗിക്കുന്ന വാക്ക് ഇല്ലം എന്നതാണ്. എന്നാല്‍ മറ്റ് സമുദായത്തില്‍പ്പെട്ടവരാരും ഇല്ലം എന്ന വാക്ക് കടമെടുത്തില്ല. എന്നാല്‍ നായര്‍ സൃഷ്ടിച്ച തറവാട് എന്ന സങ്കല്‍പം മുസ്ലിമും ഈഴവനും ക്രിസ്ത്യാനിയും കടമെടുത്തു. ഇപ്പോള്‍ എല്ലാ സമുദായക്കാര്‍ക്കും കേരളത്തില്‍ തറവാടുണ്ട്. അതായത്  ഇവിടെ ഒരു പ്രത്യേക സമുദായത്തിന്റെ സംജ്ഞകള്‍(അഥവാ പദങ്ങള്‍) മാത്രം മറ്റു സമുദായത്തില്‍പ്പെട്ടവര്‍ ഉപയോഗിക്കുമ്പോള്‍ ആ സമുദായമാണ് ഡോമിനന്‍റ് കാസ്റ്റ്. കേരളത്തില്‍ ഡോമിനന്‍റ് കാസ്റ്റ് നായരാണ്. -ഇത്രയുമാണ് ശ്രീജിത് ക്ലാസില്‍ വിവരിക്കാന്‍ ശ്രമിച്ചത്.  

ഈ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗം അടര്‍ത്തിയെടുത്തിട്ടാണ്  മുസ്ലിങ്ങള്‍ക്ക് തറവാടുണ്ടോ എന്ന് ചോദിച്ച് ശ്രീജിത് ഹിദയെ അധിക്ഷേപിച്ചു എന്ന വിവാദപ്രസ്താവനയുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.  

സിവില്‍ സര്‍വ്വീസ് പഠിക്കുന്ന കുടികളെ അവരുടെ പേപ്പറുകളില്‍ ഒന്നായ ആന്തോപ്പോളജി പഠിപ്പിക്കുന്നതിനിടയിലാണ് ഈ ഉദാഹരണം ശ്രീജിത് പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പം മനസ്സിലാകാന്‍ വേണ്ടിയാണ് ശ്രീജിത് നായര്‍ എന്ന ഉദാഹരണം എടുത്തത്. പക്ഷെ ബ്രാഹ്മണിക്കല്‍  ഹെജിമണിക്കാര്‍ അതിലും വര്‍ഗ്ഗീയത കണ്ടെത്തുകയായിരുന്നു.  

ഡോമിനന്‍റ് കാസ്റ്റ് (dominant caste) എന്നാല്‍ ജാതി ആധിപത്യമല്ല, ജാതി സ്വാധീനം എന്നാണ് അര്‍ത്ഥം.  തറവാട് എന്നത് നായര്‍ സമുദായത്തിലെ ഒരു സങ്കല്‍പമാണ്. പക്ഷെ ആ സങ്കല്‍പം മറ്റ് സമുദായക്കാര്‍ എല്ലാം എടുത്തുപയോഗിച്ചിരിക്കുന്നു.  ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈഴവനും എല്ലാം തറവാട് എന്ന വാക്ക് സ്വീകരിച്ചു. ഇതിനര്‍ത്ഥം നായര്‍ ജാതിയില്‍ ആധിപത്യമുള്ള സമുദായം എന്നല്ല ശ്രീജിത് പറയാന്‍ ശ്രമിച്ചത്. നായര്‍ എന്ന ജാതിയുടെ സ്വാധീനം കേരളീയ സമൂഹത്തില്‍ പ്രകടമായിരുന്നു എന്ന് പറയാനാണ് ശ്രീജിത് ശ്രമിച്ചത്. കേരളത്തില്‍ ആദ്യമായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ നായന്മാരായിരുന്നു. വിദ്യാഭ്യാസരംഗത്തും നായന്മാരായിരുന്നു മുന്‍പന്തിയില്‍. ഇതെല്ലാം അവരുടെ ജാതി സ്വാധീനത്തിന് കാരണമായി. അതേ സമയം ബ്രാഹ്മണര്‍ ഉപയോഗിച്ച ഇല്ലം എന്ന വാക്ക് എല്ലാവരും കടം കൊണ്ടില്ല എന്നതാണ് വസ്തുത.  മറ്റ് ജാതിയില്‍പ്പെട്ടവരെ അപഹസിക്കാനല്ല ശ്രീജിത്ത് ഈ ഉദാഹരണം പറഞ്ഞത്. പക്ഷെ ബ്രാഹ്മിണിക്കല്‍ ഹെജിമണിക്കാരും ചില ദുഷ്ടലാക്കുകാരും ശ്രീജിതിനെ ജാതിവാദിയും ഹിന്ദുവര്‍ഗ്ഗീയവാദിയും ആക്കാന്‍ ഈ വീഡിയോയിലൂടെ ശ്രമിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ നല്‍കി യുവജനോത്സവത്തിലെ ഊട്ടുപര നടത്തിയിരുന്ന പഴയിടം നമ്പൂതിരിയെ ബ്രാഹ്മണിക്കല്‍ ഹെജിമണി ആക്കിയതുപോലെയേ ഉള്ളൂ ഇതും.  

കഴിവുള്ള ഈ ഉദ്യോഗസ്ഥനെ വര്‍ഗ്ഗീയ വാദിയായി ചിത്രീകരിച്ച്  മൂലയ്‌ക്കൊതുക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. പൊലീസ് സേനയെത്തന്നെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ  ഇതെന്നും ചിലര്‍ സംശയിക്കുന്നു. 

Tags: എഡിജിപി ശ്രീജിത്തിപ്രസംഗംSreejithcivil servantsഐപിഎസ്Caste abuseജാതി രാഷ്ട്രീയംസിവില്‍ സര്‍വ്വീസ് പരീക്ഷബ്രാഹ്മണിക്കല്‍ ഹൈന്ദവ അധീശത്വ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

Kerala

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

Kerala

ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ല; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

Kerala

പൊലീസ്തലപ്പത്ത് അഴിച്ചുപ്പണി; എഡിജിപി യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍

Kerala

കോഴ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.