Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ക്ഷേത്ര ഭരണം രാഷ്‌ട്രീയ വിമുക്തമാക്കണം; ക്ഷേത്ര വിമോചന പ്രക്ഷോഭം ഉയരട്ടെ

ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട ഹൈന്ദവ സമൂഹത്തിന്റെ ആവശ്യം സംസ്ഥാനത്ത് വീണ്ടും സജീവ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ക്ഷേത്രഭരണസമിതികളില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവ് ദീര്‍ഘകാലമായി ഹിന്ദുസമൂഹം ഉന്നയിക്കുന്ന ക്ഷേത്ര ഭരണം രാഷ്‌ട്രീയ വിമുക്തമാക്കണം എന്ന ആവശ്യത്തെ ശരിവെക്കുന്നതുമാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് കഴിയണം. ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികളെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര വിമോചന പ്രക്ഷോഭം സാധ്യമാകണം. കോടതിയുടെ ഈ വിധി അതിനുള്ള പ്രേരണയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 11:01 am IST
in Main Article

ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്തിന്? ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കിക്കൂടെ? എന്നീ സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യത്തോടെ ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട ഹൈന്ദവ സമൂഹത്തിന്റെ ആവശ്യം സംസ്ഥാനത്ത് വീണ്ടും സജീവ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ക്ഷേത്രഭരണസമിതികളില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവ് ദീര്‍ഘകാലമായി ഹിന്ദുസമൂഹം ഉന്നയിക്കുന്ന ക്ഷേത്ര ഭരണം രാഷ്‌ട്രീയ വിമുക്തമാക്കണം എന്ന ആവശ്യത്തെ ശരിവെക്കുന്നതുമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂക്കോട്ടു കാളികാവ് ദേവിക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളും സിപിഎമ്മിന്റെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ നേതാക്കളുമായവരെ ഉള്‍പ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യ വേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട്  പി.എന്‍. ശ്രീരാമന്‍, പി. അനന്തനാരായണന്‍ എന്നിവര്‍ നല്‍കിയ കേസിലാണ് ഏറെ പ്രാധാന്യമുള്ളതും ഭക്തജനങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുമായ  വിധി ഹൈക്കോടതിയില്‍നിന്നുണ്ടായത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും രാഷ്‌ട്രീയപാര്‍ട്ടികളില്‍പ്പെടുന്ന സജീവ പ്രവര്‍ത്തകരെ ഇനിമേല്‍ നിയമിക്കരുതെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ ഉണ്ട്.  

സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദു ഭരിച്ചിരുന്നതിനാല്‍ താത്വികമായ ഒരു പ്രശ്‌നവും ഇവിടെ ഉത്ഭവിച്ചിരുന്നില്ല. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്ന നിയമസഭയുടെയും, മന്ത്രിസഭയുടെയും തുടര്‍ച്ചയായിരുന്നില്ല, 1950നു ശേഷമുള്ള നമ്മുടെ നിയമസഭകളും മന്ത്രിസഭകളും. ഹിന്ദു രാജാവിന്റെ കീഴില്‍ നിലനിന്നിരുന്ന ദേവസ്വം നിയമം അതേപടി മതേതര രാജ്യത്ത് തുടര്‍ന്നും നിലനിര്‍ത്തി എന്ന വിരോധാഭാസമാണ് ഇവിടെ നടന്നത്. ഇതിലൂടെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കാന്‍ നിരീശ്വരവാദികള്‍ക്കും ഇതര മതസമൂഹ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ക്കുപോലും കഴിയുന്നു.

നാളെ മുസ്ലിം ലീഗ് ഗവണ്‍മെന്റിന് ദേവസ്വം ഭരണം നിയന്ത്രിക്കാനും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കാനും കഴിയും. ദേവസ്വം നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഹിന്ദുമന്ത്രിമാരും ഹിന്ദുഎംഎല്‍എമാരും തെരഞ്ഞെടുക്കണമെന്ന് മാത്രമേ ചേര്‍ത്തിട്ടുള്ളൂ. നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും മുന്നണികളും രാഷ്‌ട്രീയ നേതാക്കളുമാണ് എന്നതാണല്ലോ കേരളത്തിലെ ഭരണ വ്യവസ്ഥ. ദേവസ്വം ഭരണം, ദേവസ്വം സ്വത്ത് നിയന്ത്രണം, ദേവസ്വം  പണം ചെലവഴിക്കല്‍ ഇതെല്ലാം നിരീശ്വരവാദ മതേതരവാദ സര്‍ക്കാര്‍ പ്രതിനിധികളാണ് ഇന്ന് തീരുമാനിക്കുന്നത്. മതേതര സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നതും നിരീശ്വരവാദ സര്‍ക്കാര്‍ ഈശ്വരീയമായ  കാര്യങ്ങളില്‍  ഇടപെടുന്നതും ഭൂഷണമാണോ എന്ന ചോദ്യത്തിന് കേരളത്തില്‍ ഉത്തരമില്ല.

പണ്ഡിതന്മാരും ബുദ്ധിജീവികളും ഭരണകര്‍ത്താക്കളും, ഈ ചോദ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ക്ഷേത്ര വിശ്വാസി അല്ലാത്തയാള്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡണ്ടും  പ്രതിനിധികളുമായി വരുന്ന കേരളത്തില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനുമാവില്ല. ഇതര മതസമൂഹങ്ങളുടെ സ്വത്തുക്കളും ആരാധനാലയങ്ങളും ഭരിക്കുന്നതിനുള്ള അവകാശ അധികാരങ്ങള്‍ അവരില്‍ തന്നെ നിക്ഷിപ്തമാക്കുന്ന സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്ര ഭരണം മാത്രം സര്‍ക്കാരില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നു എന്ന വിരോധാഭാസമാണ് തുടരുന്നത്. ദേവസ്വം നിയമം രൂപീകരിച്ച് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്ന നാള്‍ മുതല്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ക്ഷേത്രം ഭരിക്കുന്നത്. ഹിന്ദു നാമധാരികളായ രാഷ്‌ട്രീയക്കാരെ മുന്‍നിര്‍ത്തി ഭരണ നിയന്ത്രണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആജ്ഞകളാണ്  അനുസരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര ബോഡി ആണെങ്കിലും ദേവസ്വം ഭരണാധികാരികളായി വരുന്നവര്‍ സ്വതന്ത്രരല്ല. സത്യസന്ധരും, ഭരണ നൈപുണ്യമുള്ളവരും, ഈശ്വര വിശ്വാസികളുമായ വ്യക്തികളെ ദേവസ്വം ബോര്‍ഡുകളുടെ ഭരണസാരഥ്യം  ഏല്‍പ്പിക്കാന്‍ മന്നത്തിനും,  ആര്‍.ശങ്കറിനും ശേഷം ആരും ഇതുവരെ തയ്യാറായിട്ടില്ല. രാഷ്‌ട്രീയ വിമുക്തമായ, ഭക്തജന പ്രാതിനിധ്യമുള്ള  ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മീഷന്‍, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍, വിവിധ വിധികള്‍ പ്രസ്താവിച്ച ഹൈക്കോടതി ജസ്റ്റീസുമാര്‍ ഇവരുടെയെല്ലാം നിര്‍ദ്ദേശങ്ങളെ ഇക്കാലമത്രയും അവഗണിച്ചത് കേരളം ഭരിച്ച ഇടതു വലതു സര്‍ക്കാരുകളാണ്.

1954ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ഭരണത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണാധികാരങ്ങള്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 1955ലെ വഖഫ് ആക്ട് ഭേദഗതിയിലൂടെ  നീക്കംചെയ്ത സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭാരതത്തിലെ കത്തോലിക്ക സഭയുടെ സ്വത്ത് ദേശീയ സഭയുടെ കീഴിലാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ആയിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയത് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷ സര്‍ക്കാരാണ് എന്നതും പ്രത്യേകമായി കാണേണ്ടതാണ്. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ ഉയര്‍ന്നു വരുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് ചരിത്രപരമായ കോടതി വിധി.

ക്ഷേത്രഭരണം സര്‍ക്കാര്‍ അല്ല നടത്തുന്നത് എന്ന് വാദിക്കുന്നവര്‍ പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നത് പോലെയാണ്. ഞാനല്ല ഭരണം നടത്തുന്നത്, എന്റെ മാനേജരാണ് എന്ന് പറയുന്ന കമ്പനി ഉടമയെ പോലെയാണ് സര്‍ക്കാരിന്റെ വാദത്തെ ഹിന്ദു സമൂഹത്തിന് കാണാന്‍ കഴിയുന്നത്. ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രങ്ങളുടെ എല്ലാ വരുമാനവും സ്വത്തും കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം. ബോര്‍ഡിനെ നിയമിക്കുന്നതും ഭരിക്കുന്നതും കണക്കുകള്‍ നോക്കുന്നതും സര്‍ക്കാരാണ്. ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ ഗവണ്‍മെന്റ് പ്രതിനിധിയായ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധി ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. മതേതര ഗവണ്‍മെന്റാണ് ക്ഷേത്രം ആരു ഭരിക്കണം, എങ്ങനെ ഭരിക്കണം, വരുമാനം എന്തു ചെയ്യണം,  ഏത് ബാങ്കില്‍ നിക്ഷേപിക്കണം, എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ദേവസ്വം ബോര്‍ഡുകളിലെ ഭരണ നിയന്ത്രണാധികാരമുള്ള ഒരംഗത്തെ  തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, അധികാരവും ഭക്തജനങ്ങള്‍ക്കില്ല. രാഷ്‌ട്രീയ പ്രതിനിധികളായ ഹിന്ദുമന്ത്രിമാരും, ഹിന്ദു എംഎല്‍എമാരുമാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. വിശ്വാസിയുടെ ഏക അവകാശം കാണിക്കയില്‍ പണം നിക്ഷേപിക്കുക എന്നതു മാത്രമായി.

പല കാലഘട്ടങ്ങളിലും പല കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം അക്കൗണ്ട് സഹകരണ സംഘങ്ങളിലും സര്‍ക്കാര്‍ ട്രഷറിലും അടയ്‌ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതെല്ലാം തടസ്സപ്പെട്ടിരുന്നു. ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ദേവസ്വം ഫണ്ട് പൊതു ഉപയോഗത്തിനും സര്‍ക്കാരിനും വായ്‌പയായി നല്‍കണമെന്ന് പ്രസ്താവന ഇറക്കുകയും പിന്നാലെ പമ്പയില്‍ സഹകരണ ബാങ്ക് സ്ഥാപിച്ചതും.  പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടപ്പിക്കാന്‍ നിഗൂഢ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടയ്‌ക്കുന്നതിലൂടെ ദേവസ്വം വരുമാനം സര്‍ക്കാരിന്  ചെലവഴിക്കാന്‍ സര്‍വ്വസ്വാതന്ത്ര്യം ലഭ്യമാകുന്ന സ്ഥിതിവിശേഷം കൈവരും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം ഫണ്ട് മുന്‍പ് അഴുക്കുചാല്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചതും, ദുരിതാശ്വാസ ഫണ്ടിനത്തില്‍ കോടികള്‍ വകമാറ്റി സര്‍ക്കാരിന് നല്‍കിയതും കോടതി ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.  

ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഭരണ നിയന്ത്രണത്തില്‍ കൊണ്ടുവന്നതിലൂടെ ഭരണ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ക്ക് സഹസ്രകോടികളാണ് ചെലവഴിക്കപ്പെടുന്നത്. ശമ്പളം, ആനുകൂല്യം, യാത്ര, ഓഫീസ്, വീട്, കാറ്, മറ്റ് ഉപയോഗങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ മേജര്‍ ക്ഷേത്രങ്ങളില്‍ പോലും വരവില്‍ ചെലവ് കഴിച്ചാല്‍ മിച്ചം ഇല്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശബരിമല വരുമാനം ഈ വര്‍ഷം റെക്കോര്‍ഡില്‍ എത്തിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നു എന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. ദേവസ്വം  ബോര്‍ഡിന് നിലവില്‍ നല്‍കിവരുന്ന തുക ഒരു കോടി രൂപയാണ്. 80 ലക്ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്. 20 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിനുമാണ് നല്‍കുന്നത്. 1816ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭീമമായ ദേവസ്വം സ്വത്ത് വകകള്‍ക്ക് നല്‍കിവരുന്ന അത്യന്തം തുച്ഛമായ പ്രതിഫലം എന്നനിലയിലാണിതെന്നത് വിസ്മരിക്കുന്നു.  

ദേവസ്വം  ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ കയ്യേറുന്ന ശൈലിയാണിതുവരെ പിന്തുടര്‍ന്നിരുന്നതെങ്കില്‍, ഇപ്പോള്‍  ദേവസ്വം ബോര്‍ഡ് തന്നെ നേരിട്ട് അന്യാധീനപ്പെടുത്തുകയാണ്. സെന്റിന് കോടികള്‍ വിലമതിക്കുന്ന ക്ഷേത്ര ഭൂമിയില്‍ പെട്രോള്‍ ബങ്ക് സ്ഥാപിക്കാന്‍ ധാരണാ പത്രം ഒപ്പിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. വടക്കന്‍ കേരളത്തില്‍ ക്ഷേത്രഭൂമികള്‍ക്ക് അദാലത്തിലൂടെ പട്ടയം നല്‍കി കയ്യേറ്റക്കാര്‍ക്ക് തീറെഴുതിയത്  അടുത്തകാലത്താണ്. ക്ഷേത്രവും, ക്ഷേത്രഭൂമികളും, ക്ഷേത്രസ്വത്തുക്കളും യാതൊരു മാനദണ്ഡവും പാലിക്കാതെ അന്യാധീനപ്പെടുത്തുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ മത്സരിക്കുന്നു. ക്ഷേത്ര സ്വത്ത് വിവിധ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുകയും, ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുകയും, ക്ഷേത്ര ഭരണം കുത്സിത മാര്‍ഗത്തിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ തങ്ങളാണ് ക്ഷേത്രങ്ങളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് കഴിയണം. ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികളെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര വിമോചന പ്രക്ഷോഭം സാധ്യമാകണം. കോടതിയുടെ ഈ വിധി അതിനുള്ള പ്രേരണയാണ്.

ഇ.എസ്. ബിജു  (സംസ്ഥാന വക്താവ്, ഹിന്ദു ഐക്യവേദി)

Tags: ഹിന്ദുക്ഷേത്രംക്ഷേത്രംക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുരാഷ്ട്രീയ പാര്‍ട്ടികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.