ന്യൂദല്‍ഹി: ഏറ്റവും മികച്ച പാര്ലെമെന്റേറിയനായി ജോണ്‍ ബ്രിട്ടാസ് തെരഞ്ഞെടുക്കപ്പെട്ടു എന്നവാര്ത്തയ്ക്ക് പിന്നില്‍ ദുരുദ്ദേശം. ചെന്നെയിലെ സ്വകാര്യ പി ആര് ഏജന്‍സി എല്ലാവര്‍ഷവും ഏതാനും പാര്ലമെന്റേറിയന്മാര്ക്ക് സന്‍സദ് രത്ന അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ 13 പേര്ക്കാണ്അവാര്ഡ് . അതിലൊരാളാണ് ബ്രിട്ടാസ്. 5 പേര് ബിജെപി അംഗങ്ങളാണ്. മൂന്നു കോണ്‍ഗ്രസുകാരും രണ്ട് എന്സിപിക്കാരുമുണ്ട്. ആര്‍ജെഡി, എന്‍സിപി, എസ്പി അംഗങ്ങളും പട്ടികയിലുണ്ട്.
ബിദ്യുത് ബരണ് മഹാതോ (ബിജെപി, ജാര്‍ഖണ്ഡ്), ഡോ. സുകാന്ത മജുംദാര്‍ (ബിജെപി, പശ്ചിമ ബംഗാള്‍), കുല്‍ദീപ് റായ് ശര്‍മ (കോണ്‍ഗ്രസ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍), ഹീന വിജയകുമാര്‍ ഗാവിത് (ബിജെപി, മഹാരാഷ്ട്ര), അധീര്‍ രഞ്ജന്‍ ചൗധരി (കോണ്‍ഗ്രസ്, പശ്ചിമ ബംഗാള്‍) , ഗോപാല്‍ ചിന്നയ്യ ഷെട്ടി (ബിജെപി, മഹാരാഷ്ട്ര), ) സുധീര്‍ ഗുപ്ത (ബിജെപി, മധ്യപ്രദേശ്), ഡോ. അമോല്‍ റാംസിംഗ് കോല്‍ഹെ (എന്‍സിപി, മഹാരാഷ്ട്ര), ജോണ്‍ ബ്രിട്ടാസ് (സിപിഎം, കേരളം), ഡോ. മനോജ് കുമാര്‍ ഝാ (ആര്‍ജെഡി, ബിഹാര്‍), ഫൗസിയ തഹ്സീന് അഹമ്മദ് ഖാന് (എന്‍സിപി, മഹാരാഷ്ട്ര), വിശ്വംഭര്‍ പ്രസാദ് നിഷാദ് (സമാജ്വാദി പാര്‍ട്ടി, യുപി), ഛായ വര്‍മ (കോണ്‍ഗ്രസ്, ഛത്തീസ്ഗഡ്) എന്നിവരാണ് ഇത്തവണത്തെ അവാര്‍ഡ് ജേതാക്കള്‍.
ദല്‍ഹിയില്‍ കോര്പ്പറേഷന് ബാങ്കിന്റെ ലയിസണ്‍ ഓഫീസറും പിന്നീട് സ്വകാര്യ പി ആര് ഏജന്‍സി ആരംഭിച്ച ആളുമായ തമിഴ്നാട് സ്വദേശി ശ്രീനിവാസന് നടത്തുന്ന സംഘടനയാണ് പ്രൈം പോയിന്റ് ഫൗണ്ടേഷന്. മദ്രാസ് ഐഐറ്റിയുമായി ചേര്‍ന്ന് ചെന്നെയില്‍ നടത്തുന്ന സ്വകാര്യ ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്യുക.
മുന്‍ രാഷ്ടപതി അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയത് പാര്‍ലമെന്ററി സഹമന്ത്രി അര്ജുന് റാം മേഘ് വാള് അധ്യക്ഷനായ ജൂറി എന്നൊക്കെ വാര്‍ത്ത നല്കി ഔദ്യോഗിക അവാര്‍ഡ് എന്ന ധാരണ പരത്തുന്നുണ്ട്.
2010 ല്‍ ആദ്യ അവാര്‍ഡ് ചടങ്ങ് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു എന്നതുമാത്രമാണ് അബ്ദൂള് കലാമിനുള്ള ബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: