കോഴിക്കോട് : ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. കുടുംബം ഉന്നയിച്ച പരാതികൾ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിഷ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ചിലർ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിവാഹശേഷം എട്ട് വര്‍ഷം കഴിഞ്ഞ് പിറക്കുന്ന കുഞ്ഞിന്റെ മുഖം കാണാന്‍ വന്ന വിശ്വനാഥന്‍ എന്ന യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു വിഭാഗം ആളുകള്‍ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം വിശ്വനാഥന്റെ ഷർട്ട് കണ്ടെത്തിയിരുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്നാണ് ഷർട്ട് കിട്ടിയത്. പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കാണാനുള്ള സന്തോഷത്തില്‍ കഴിഞ്ഞിരുന്ന വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. വിശ്വനാഥനെ ചിലര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നും, മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നത് നിഷേധിക്കാനാവില്ല.
വിശ്വനാഥനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. സ്വാഭാവികമായും ഇതിനെ തുടര്‍ന്ന് മര്‍ദ്ദനവും നടന്നിട്ടുണ്ടാവാം. ഇതാവാം ദാരുണമായ മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: