കൊച്ചി: നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തുടർച്ചയായി പീഡിപ്പിച്ച വൈദികൻ പിടിയിൽ. കൊല്ലം ആദിച്ചനല്ലൂർ പനവിള പുത്തൻവീട്ടിൽ സജി തോമസിനെ (43) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മീയകാര്യങ്ങള്‍ പങ്കിടാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
നഗ്നചിത്രങ്ങൾ കാണിച്ച് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് യുവതി വരില്ലെന്ന് പറഞ്ഞതോടെ നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. തുടർന്ന് കൊച്ചി സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകി. പ്രതിയായ സജി തോമസ് യുവതി പരാതി നൽകിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.
സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. സഭ നേരത്തെ തന്നെ മാർത്തോമാ സഭാംഗമായ വൈദികനെ സ്വഭാവദൂഷ്യം കാരണം വിലക്കിയിരുന്നു. 2021-മുതൽ സസ്പെൻഷനിലുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: