പെരുമ്പിലാവ്: പാപാന് മദ്യപിച്ച് ലക്കുകെട്ടതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട എഴുന്നള്ളിപ്പ് മാറ്റിവെച്ചു. പൊറവൂര്‍ ശിവ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെയാണ് ആന പാപ്പാന് മദ്യപിച്ച് ലക്കുകെട്ടത് സംഘാടകര്‍ക്ക് കുരിശ്ശായത്.
പാപ്പന് ഫ്ളാറ്റ് ആയതിനാല്‍ രണ്ടാം പാപ്പാനും നാട്ടുകാരും സംഘാടക സമിതിയും ചേര്‍ന്ന് ഇയാളെ താങ്ങി നടന്നാണ് ആദ്യ എഴുന്നള്ളിപ്പ് നടത്തിയത്. ശേഷം രാത്രിയിലത്തെ എഴുന്നള്ളിപ്പ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഗജേന്ദ്ര എന്ന ആനയുടെ ഒന്നാം പാപ്പാനായ ഉണ്ണികൃഷ്ണനാണ് (മോഹനന്) മദ്യപിച്ച് ആനയെ എഴുന്നള്ളിച്ചത്.
കുണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നുമാണ് എഴുന്നള്ളിപ്പാരംഭിച്ചത്. എഴുന്നള്ളിപ്പ് തുടങ്ങി പാതാക്കര സെന്ററില്‍ എത്തിയതോടെ പാപ്പാന് നില്‍ക്കാനോ നടക്കാനോ വയ്യാത്ത സ്ഥിതിയായി. ശിവക്ഷേത്രത്തിലെത്തിയതോടെ ഒന്നാം പാപ്പാനെ കസേരയിട്ട് ഇരുത്തി എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി. സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ദേവസ്വത്തില്‍നിന്ന് കൂടുതല്‍ പാപ്പാന്മാരും സ്ക്വാഡും എത്തിയിരുന്നു. ഇവരോടും കൂടി ആലോചിച്ചശേഷമാണ് എഴുന്നള്ളിപ്പ് മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: