കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും കറുത്ത വസ്ത്രവും മാസ്കും ഒഴിവാക്കാന്‍ നിര്‍ദ്ദേശം. കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയിലാണ് വിദ്യാര്‍ത്ഥികളോട് കറുപ്പ് നിറം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് ആരോപണം.
എന്നാല്‍ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ഉന്നത പോലീസ് വ്യത്തങ്ങള്‍ പ്രതികരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയിലേക്ക് എത്തുന്ന ആളുകളുടെ ബാഗുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. കോളേജിന്റെ ഐഡന്റിറ്റി കാര്‍ഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല.
ഇത് കൂടാതെ രണ്ട് കെഎസ് യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് പോലീസ് നീക്കം. കഴിഞ്ഞ ദിവസം സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി പാലക്കാട് എത്തിയതും മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിനിടയിലും പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: