ആലപ്പുഴ: നേതാക്കളുടെ അശ്ലീല വീഡിയോ ചിത്രീകരണം, അശ്ലീല സംഭാഷണം, ലഹരിക്കടത്ത്, ക്വട്ടേഷന്‍ ബന്ധം തുടങ്ങി നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുന്ന സിപിഎമ്മിന് തിരിച്ചടിയായി വനിതാ സഖാക്കള്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. പാര്‍ട്ടി പരിപാടികളില്‍ എന്തു വിശ്വസിച്ച് തങ്ങളും, കുട്ടികളും പങ്കെടുക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. അടുത്ത ദിവസങ്ങളിലായി പാര്‍ട്ടി സംഘടിപ്പിച്ച പൊതുപരിപാടികളില്‍ ഉള്‍െപ്പടെ വനിതാ പങ്കാളിത്തം തീരെ കുറവായിരുന്നു.
ആലപ്പുഴ നഗരത്തില്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനെതിരെ സംഘടിപ്പിച്ച സമരപരിപാടിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞത് ചര്‍ച്ചയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതിയായിരുന്നു ഉദ്ഘാടക. എന്നിട്ടും വനിതകളുടെ പങ്കാളിത്തം തീരെ കുറഞ്ഞതാണ് ചര്‍ച്ചയായിത്. ഓരോ ദിവസവും പാര്‍ട്ടിയെ വെട്ടിലാക്കുന്ന അശ്ലീല കഥകളാണ് പുറത്തുവരുന്നത്. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയംഗം എ.പി. സോണയെ കുടുക്കാന്‍ വ്യാജ അശ്ലീലദൃശ്യങ്ങള്‍ മറു പക്ഷം പ്രചരിപ്പിച്ചെന്നാണ് ഇരയായ പാര്‍ട്ടി അനുഭാവിയായ സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജില്ലാ സെക്രേട്ടറിയറ്റംഗങ്ങളായ അന്വേഷണ കമ്മിഷനും ഇതിന് സഹായകരമായ നിലപാട് സ്വീകരിച്ചെന്നും കുറ്റപ്പെടുത്തി. ഇതിനൊടുവിലാണ് സിപിഎമ്മിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കി കായംകുളം ഏരിയ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ദിനേശന് പുത്തലത്ത്, ജില്ലാ സെക്രട്ടറി ആര്. നാസര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നേതൃത്വത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണ കമ്മിഷനെ വച്ചെങ്കിലും, കമ്മിഷന് നല്കിയ റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടത്താത്തതിലായിരുന്നു വിമര്‍ശനം. റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊമ്പുകോര്‍ക്കുന്നുണ്ട്.
പാര്‍ട്ടിയിലും പോഷക സംഘടനകളിലും കുറ്റവാളികള്‍ കൂടിവരികയാണെന്ന് ഒരു നേതാവ് ആക്ഷേപമുയര്‍ത്തി. ഇക്കാരണത്താല്‍ ബാലസംഘത്തിലേക്ക് കുട്ടികളെ വിടാന്‍ വീട്ടുകാര്‍ക്ക് മടിയാണ്. കൊച്ചുമക്കളെ എസ്എഫ്ഐയില്‍ വിടില്ലെന്ന് ഒരു വനിതാ നേതാവ് ഏരിയ കമ്മിറ്റിയില്‍ പറഞ്ഞു. മകനെ ഡിവൈഎഫ്ഐയിലേക്കു വിടില്ലെന്ന് മറ്റൊരു ഏരിയ കമ്മിറ്റിയംഗവും പറഞ്ഞു. കമ്മിറ്റിയില്‍ ഇരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗത്തിന്റെ ശാസന. എന്നാല്‍ ചേരിതിരിഞ്ഞുള്ള അക്രമണങ്ങളോ, അധിക്ഷേപങ്ങളോ, അഭിപ്രായപ്രകടനങ്ങളോ കമ്മിറ്റിയില്‍ ഉണ്ടായില്ലെന്ന് കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന് പ്രസ്താവനയില്‍ അറിയിച്ചു. ക്രിമിനല്‍ ക്വട്ടേഷന്‍ മാഫിയ സംഘടനകളുമായി യാതൊരു ബന്ധവും കായംകുളത്തെ പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: