കൊല്ലം: ജനാധിപത്യത്തിന്റെ അടിവേരായ വിമര്‍ശനങ്ങള്‍ക്ക് മാന്യതയുടെ അതിര്‍വരമ്പ് ഉണ്ടായിരിക്കണം, അത് ലംഘിച്ച് ഒരു വിദേശ രാജ്യത്തെ മാധ്യമം നമ്മെ വിമര്‍ശിക്കുമ്പോള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ് വേണ്ടതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കൊല്ലത്ത് ദീപിക പത്രത്തിന്റെ 136-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമങ്ങള്‍ മാറണം. കളക്ട്രേറ്റില്‍ പോയി സെന്‍സറിങ് ഓഫീസറുടെ അടിയൊപ്പുവാങ്ങി പത്രം പുറത്തിറക്കിയിരുന്ന ഒരു കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. 1975-77 കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് ഒരു പത്രത്തില്‍ ഒരു വാര്‍ത്ത തയാറാക്കി കഴിഞ്ഞാല്‍ എഡിറ്റര്‍ ആ വാര്‍ത്തയുമായി കളക്ട്രേറ്റില്‍ പോയി പ്രസിദ്ധീകരിക്കാന്‍ അനുമതി വാങ്ങണം. ഇല്ലെങ്കില്‍ പത്രാധിപര്‍ ഉള്‍പ്പെടെ ജയിലിലേക്ക് പോകും. അന്ന് പത്ര സ്വാതന്ത്ര്യം എവിടെ പോയി എന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ നാടിനെ സംബന്ധിച്ച് മാധ്യമ സ്വതന്ത്ര്യം പരമമാണ്. ആ വാദഗതിക്കെതിരെ വന്ന ആദ്യത്തെ ഭരണഘടനാ ഭേദഗതി ജവഹര്‍ലാല്‍ നെഹ്റുവിന്റെതാണ്. നിയന്ത്രിതമായ ആശയ പ്രചരണം വേണമെന്ന് പറഞ്ഞത് നെഹ്റുവാണ്. റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി എതിര്‍ത്തിട്ടും നിയന്ത്രണങ്ങള്‍ ആവശ്യമുള്ളിടത്ത് അതാകാം എന്നാണ് നെഹ്റു പറഞ്ഞത്. ഇത്തരം കാര്യത്തില്‍ കേരളം കുറച്ചുകൂടി വിശാലമായി ചിന്തിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. വൈദ്യുതമന്ത്രി കെ. കൃഷ്ണന് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: