Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ ഏറ്റെടുക്കാന്‍ സാധിക്കില്ല; സംരക്ഷിക്കാന്‍ കഴിയാത്തതിനാലാണ് തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് നല്‍കിയതെന്ന് അമ്മ

കേസില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അന്വേഷണം കുഞ്ഞിനെ മാതാപിതാക്കള്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കിയതിലെ നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2023, 05:02 pm IST
in Kerala

കൊച്ചി : കളമശേരിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അമ്മ. കുട്ടിയെ കൈമാറിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായ അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ കുഞ്ഞിന്റെ അച്ഛനും ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു.  

കുഞ്ഞിനെ നിലവില്‍ ഏറ്റെടുക്കാന്‍ സാധിക്കില്ല. കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്ന് അമ്മ അറിയിച്ചു. ഇതോടെ കുഞ്ഞിനെ തത്കാലം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ തന്നെ പാര്‍പ്പിക്കാനാണ് തീരുമാനം. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളര്‍ത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയതെന്നുമായിരുന്നു കുഞ്ഞിന്റെ അച്ഛന്‍ നേരത്തെ അറിയിച്ചത്.  

ഇരുവരും  കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനമെടുത്തത്. എന്നാല്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ സന്നദ്ധത അറിയിച്ചതോടെ കുട്ടിയെ ഇവര്‍ക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നില്‍ യാതൊരു വിധത്തിലുള്ള സാമ്പത്തിക കൈമാറ്റവും ഉണ്ടായിട്ടില്ലെന്നും പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.  

കുഞ്ഞിനെ തട്ടിയെടുത്തതല്ല, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ വളര്‍ത്താന്‍ ഏല്‍പിച്ചതാണ്. മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് ഏറ്റെടുത്തതെന്നാണ് കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും പറയുന്നത്.  

അതേസമയം കേസില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അന്വേഷണം കുഞ്ഞിനെ മാതാപിതാക്കള്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കിയതിലെ നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ്. ദത്ത് അല്ലെന്നിരിക്കെ കൈകുഞ്ഞിനെ അനൂപും ഭാര്യയും കൈവശപ്പെടുത്തുകയും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചത് സംബന്ധിച്ചുമാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍ കുമാറിനെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. പണത്തിനു വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയതെന്നും കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ തുക നല്‍കിയതെന്നുമാണ് അനില്‍കുമാര്‍ പോലീസിനോട് പറഞ്ഞത്. 

Tags: Fake certificateകളമശ്ശേരി മെഡിക്കല്‍ കോളേജ്സിഡബ്ല്യൂസികേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർപഠനത്തിനും ജോലിക്കുമായി വ്യാജ സർട്ടിഫിക്കറ്റുകൾ: കണ്ടെത്തിയത് 157 വ്യാജന്മാർ

Kerala

പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്

India

വിവാദ ഐഎഎസ് ഉദ്യോഗസ്ഥ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി ആരോപണം ; സ്വകാര്യ ഔഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റും വേണമെന്ന് ശാഠ്യപ്പെട്ടു

Kerala

വനിതാ എന്‍ജിനീയറുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തത് 64 ആധാരങ്ങള്‍ !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.