പാലക്കാട് : പ്രതിഷേധം മറിടക്കുന്നതിനായി ഹെലിക്കോപ്ടറില്‍ വന്നിറങ്ങിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയില്‍ വെച്ച് യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംസ്ഥാനതല തദ്ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചാലിശ്ശേരിയില്‍ എത്തിയത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിനായാണ് കൊച്ചിയില്‍ നിന്നും പാലക്കാട്ടേയ്‌ക്ക് മുഖ്യമന്ത്രി ഹെലിക്കോപ്ടറിലാണെത്തിയത്. എന്നാല്‍ ജില്ലയിലെ പോലീസുകാരെ ശിവരാത്രി ഡ്യൂട്ടിക്ക് വിന്യസിച്ചതിനാലാണ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് യാത് ഹെലിക്കോപ്ടറിലാക്കിയതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിനായി നാല് പേരെ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിന്‍ അടക്കമുള്ള നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിയോടെ വീട്ടില്‍ നിന്നാണ് ചാലിശ്ശേരി പോലീസ് ഷാനിബിനെ കൊണ്ടു പോയത്. എന്നാല്‍ ഹെലിക്കോപ്ടറില്‍ വന്നിറങ്ങിയിട്ടും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: