മുംബൈ: മുംബൈയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ ഉള്‍പ്പെട്ട സെല്‍ഫി വിവാദം പുതിയ വഴിത്തിരിവില്‍. പൃഥ്വി ഷായും സുഹൃത്തുക്കളും തന്നെ ശാരീരികമായി ഉപദ്രവിച്ചതായി യുവതി ആരോപിച്ചു. മുംബൈയിലെ ഒഷിവാര പോലീസ് പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതില്‍ കേസെടുത്ത 8 പേരില്‍ ഒരാളായ സപ്ന ഗില്‍ എന്ന സന, പൃഥ്വി ഷായും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബോസ് ബോള്‍ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി ഉന്നയിച്ചു.
മെഡിക്കല്‍ ടെസ്റ്റിന് പോകാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിലാണെന്നും സപ്ന ഗില്ലിന്റെ അഭിഭാഷകന് അലി കാഷിഫ് ഖാന് പറഞ്ഞു.സ്വപ്നയെ പൃഥ്വി മര്‍ദിച്ചു. പൃഥ്വിയുടെ കൈയില്‍ ഒരു ബേസ് ബോള്‍ ബാറ്റുണ്ടായിരുന്നു. പൃഥ്വിയുടെ സുഹൃത്തുക്കളാണ് സംഘത്തെ ആദ്യം ആക്രമിച്ചത്. സപ്ന ഇപ്പോള്‍ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ്. മെഡിക്കല്‍ പോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും അലി കാഷിഫ് പറഞ്ഞു.
പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവിന്റെ കാര്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് പുറത്ത് ആക്രമിച്ചതിന് സപ്ന ഗില്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ഒഷിവാര പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം തന്റെ സുഹൃത്തിനൊപ്പം അത്താഴം കഴിക്കുന്നതിനിടെ സപ്ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും പൃഥ്വി ഷായെ സെല്‍ഫിക്കായി സമീപിച്ചതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. സെല്‍ഫിയെ ചൊല്ലിയുള്ള തര്‍ക്കം ബേസ്ബോള്‍ ബാറ്റുമായുള്ള തല്ലിലേക്കും കാര്‍ ചേസിംഗിലേക്കും നീങ്ങിയതായി പോലീസ് പറയുന്നു. സെല്‍ഫിക്ക് ഷാ അനുമതി നല്‍കിയെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ സംഘം ശ്രമിച്ചതോടെ ഇതു ഷാ എതിര്‍ക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൊണ്ട് സംഘത്തെ നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് ഹോട്ടലില്‍ നിന്നു ഷാ പുറത്തു വന്നപ്പോള്‍ അവര്‍ സഞ്ചരിച്ച് കാറിനെ ചേസ് ചെയ്യുകയും ആക്രമിക്കുകയായുമായിരുന്നെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: