ഉണ്ണി മുകുന്ദന് കേസില്‍ പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായ തെളിവുകള്‍ കയ്യിലുണ്ടെന്ന് സൈബി. ഇതോടെ ഉണ്ണി മുകുന്ദനെ കുടുക്കാന്‍ തയ്യാറാക്കിയ കെണിയാണെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വീണ്ടും പ്രതീക്ഷ ഉണരുകയാണ്.
ഉണ്ണി മുകുന്ദന് ലൈംഗിക പീഡനം നടത്തി എന്നാരോപിക്കപ്പെടുന്ന കേസില്‍ പെണ്‍കുട്ടി ഒത്തുതീര്‍പ്പിന് തയ്യാറായതിന്റെ ഇ മെയിലും ശബ്ദരേഖയും കയ്യിലുണ്ടെന്ന് സൈബി വാദിക്കുന്നു.
വ്യാജസത്യവാങ്മൂലം അല്ല കോടതിയില്‍ നല്‍കിയത് എന്നതിന്റെ തെളിവുകളാണ് ഇത് രണ്ടും എന്ന് സൈബി വാദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒത്തുതീര്‍ന്ന കേസ് നാടകീയമായി വീണ്ടും തലപൊക്കിയതിന്റെ പിന്നില്‍ സംശയങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: